കേരളം

kerala

ETV Bharat / bharat

അഡ്‌മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണമെന്ന് ലക്ഷദ്വീപ് എംപി - Lakshadweep

പുതിയ അഡ്‌മിനിസ്ട്രേറ്റർ ജനവിരുദ്ധ നിയമങ്ങളും ചട്ടങ്ങളും നടപ്പാക്കുകയാണെന്ന് ലക്ഷദ്വീപ് എംപിയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവുമായ മൊഹമ്മദ് ഫൈസൽ

Lakshadweep MP seeks recall of administrator Praful Patel  അഡ്‌മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണമെന്ന് ലക്ഷദ്വീപ് എംപി  ലക്ഷദ്വീപ്  ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ  പ്രഫുൽ കെ പട്ടേൽ  Lakshadweep  നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി
അഡ്‌മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണമെന്ന് ലക്ഷദ്വീപ് എംപി

By

Published : May 27, 2021, 9:14 AM IST

കവരത്തി: ലക്ഷദ്വീപിന്‍റെ പുതിയ അഡ്‌മിനിസ്ട്രേറ്റർ ജനവിരുദ്ധ നിയമങ്ങളും ചട്ടങ്ങളും നടപ്പാക്കുകയാണെന്നും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ജനങ്ങളുടെ പ്രതിഷേധം കേൾക്കണമെന്നും പുതിയ അഡ്‌മിനിസ്ട്രേറ്ററെ നിയമിക്കണമെന്നും ലക്ഷദ്വീപ് എംപിയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവുമായ മൊഹമ്മദ് ഫൈസൽ ആവശ്യപ്പെട്ടു. ഈ വിഷയത്തിന് സാമുദായിക നിറം നൽകാൻ ആഗ്രഹിക്കുന്നില്ലെന്നും ജനങ്ങൾക്ക് വേണ്ടി പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ കരടുകളും ഇപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ പരിഗണനയിലാണെന്നും കരടു വിജ്ഞാപനങ്ങളെല്ലാം റദ്ദാക്കണമെന്നും പ്രഫുൽ കെ പട്ടേലിനെ തിരിച്ചു വിളിച്ച് ജനസൗഹൃദ അഡ്‌മിനിസ്ട്രേറ്ററെ നിയമിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

Also Read: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററുടെ തീരുമാനങ്ങൾ യുക്തിരഹിതം: ശരദ് പവാർ

ലക്ഷദ്വീപ്പിലേക്കുള്ള ആദ്യ സന്ദർശനത്തിൽ തന്നെ കൊവിഡ് നിയന്ത്രിക്കാൻ ദ്വീപ് സ്വീകരിച്ചിരുന്ന മാനദണ്ഡങ്ങളിൽ പട്ടേൽ ഇളവ് നൽകിയതിന്‍റെ ഫലമായാണ് ഒരു വർഷം വരെ കൊവിഡിനെ അകറ്റി നിർത്തിയിരുന്ന ദ്വീപിൽ കൊവിഡ് വ്യാപനം ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. മുൻ അഡ്‌മിനിസ്ട്രേറ്റർ, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, ലക്ഷദ്വീപ് ജനത എന്നിവരുടെ സംയുക്ത പരിശ്രമമായിട്ടാണ് കൊവിഡിൽ ലോകം വിറങ്ങലിച്ചപ്പോഴും ലക്ഷദ്വീപ് ഗ്രീൻ സോൺ ആയി തുടർന്നതെന്നും ഫൈസൽ പറഞ്ഞു.

"ക്വാറന്‍റൈൻ പുനഃസ്ഥാപിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടെങ്കിലും അത് കേൾക്കാൻ തയാറായില്ല, പഞ്ചായത്ത് നിയമങ്ങളും ചട്ടങ്ങളും അദ്ദേഹത്തിന്‍റെ താൽപര്യങ്ങൾക്ക് അനുസൃതമായി മാറ്റുകയാണ്. ഞാൻ ജില്ലാ പഞ്ചായത്തിൽ അംഗമാണ്, എന്നാൽ കരട് രൂപീകരണത്തിന് ശേഷം എന്‍റെ അംഗത്വം റദ്ദാക്കി. ഇവിടെ ജനാധിപത്യം എവിടെയാണ്" മൊഹമ്മദ് ഫൈസൽ എംപി ചോദിക്കുന്നു.

ABOUT THE AUTHOR

...view details