ലഖ്‌നൗ:ലഖിംപുർ ഖേരി സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് രാജ്യത്ത് കർഷകസമരം. ബികെയു ദേശീയ പ്രസിഡന്‍റ് നരേഷ് ടികായത്തിന്‍റെ അധ്യക്ഷതയിൽ യുപിയിലെ മുസാഫർനഗറിൽ ചേർന്ന അടിയന്തര യോഗത്തിലാണ് ഭാരതീയ കിസാൻ യൂണിയൻ രാജ്യവ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ചത്. ഉച്ചയ്ക്ക് 12 മണി മുതൽ 1 മണിവരെ കലക്‌ടറേറ്റ് വളഞ്ഞ് പ്രതിഷേധിക്കും.
ഇന്ന് രാജ്യത്തൊട്ടാകെ കർഷകസമരം
രാജ്യത്തൊട്ടാകെ ജില്ലാ ഭരണകൂടത്തിന്‍റെ ഓഫിസുകൾക്ക് പുറത്ത് മോർച്ച നടത്താൻ സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്‌തു. കേന്ദ്രസർക്കാരിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ 2020 നവംബർ മുതൽ ദേശീയ തലസ്ഥാനത്തും പഞ്ചാബിലും രാജ്യത്തിന്‍റെ മറ്റ് പല ഭാഗങ്ങളിലുമായി കർഷകർ സമരത്തിലാണ്.