ന്യൂഡല്‍ഹി:ലഖിംപൂർ ഖേരി കൂട്ടക്കൊല കേസിലെ പ്രതിയായ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കി. ഒരാഴ്ചക്കുള്ളിൽ ആശിഷ് മിശ്രയോട് കീഴടങ്ങാൻ സുപ്രീംകോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം റദ്ദാക്കിയത്. ഇരകളെ കേൾക്കാതെയാണ് ആശിഷ് മിശ്രക്ക് ജാമ്യം നൽകിയതെന്ന് ചീഫ് ജസ്‌റ്റീസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോലി എന്നിവര്‍ അംഗങ്ങളായ ബെഞ്ച് വ്യക്തമാക്കി.
ഫെബ്രുവരി 10ന് അലഹബാദ് ഹൈക്കോടതിയാണ് ആശിഷ് മിശ്രയ്‌ക്ക് ജാമ്യം അനുവദിച്ചത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനാണ് ആശിഷ് മിശ്ര. കൊല്ലപ്പെട്ട കർഷകരുടെയും മാധ്യമ പ്രവർത്തകന്‍റെയും കുടുംബങ്ങളാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.
കൊല്ലപ്പെട്ട കർഷകരുടെയും മാധ്യമ പ്രവർത്തകന്‍റെയും കുടുംബങ്ങളാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. സാക്ഷികൾക്ക് ഭീഷണിയായതിനാൽ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു കര്‍ഷക കുടുംബങ്ങളുടെ വാദം. കഴിഞ്ഞ മാസം ഒരു സാക്ഷി ആക്രമിക്കപ്പെട്ടു, അടുത്തിടെ നടന്ന യു.പി തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയം ചൂണ്ടിക്കാട്ടി അക്രമികൾ ഭീഷണി മുഴക്കിയെന്നും കൊല്ലപ്പെട്ട കര്‍ഷകരുടെ ബന്ധുക്കള്‍ ആരോപിച്ചു. മുതിര്‍ന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെയും പ്രശാന്ത് ഭൂഷണുമാണ് കര്‍ഷകര്‍ക്കായി ഹാജരായത്.
അന്വേഷണ മേൽനോട്ട സമിതിയുടെ നിർദേശം പാലിക്കാത്ത ഉത്തർപ്രദേശ് സർക്കാരിനെ ഹര്‍ജി പരിഗണിക്കുന്ന വേളയിൽ സുപ്രിംകോടതി വിമർശിച്ചിരുന്നു. ആശിഷ് മിശ്ര രാജ്യം വിടാൻ സാധ്യത ഇല്ലെന്നാണ് ഇതിന് മറുപടിയായി ഉത്തർപ്രദേശ് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്. നേരത്തെ ആശിഷ് മിശ്രക്ക് ജാമ്യം നൽകിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതി ചില ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.
കൊല്ലപ്പെട്ട കർഷകരുടെയും മാധ്യമ പ്രവർത്തകന്‍റെയും കുടുംബങ്ങളാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്. സാക്ഷികൾക്ക് ഭീഷണിയായതിനാൽ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു കര്‍ഷക കുടുംബങ്ങളുടെ വാദം. കഴിഞ്ഞ മാസം ഒരു സാക്ഷി ആക്രമിക്കപ്പെട്ടു, അടുത്തിടെ നടന്ന യു.പി തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയം ചൂണ്ടിക്കാട്ടി അക്രമികൾ ഭീഷണി മുഴക്കിയെന്നും കൊല്ലപ്പെട്ട കര്‍ഷകരുടെ ബന്ധുക്കള്‍ ആരോപിച്ചു. മുതിര്‍ന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെയും പ്രശാന്ത് ഭൂഷണുമാണ് കര്‍ഷകര്‍ക്കായി ഹാജരായത്.
കേന്ദ്രത്തിന്‍റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുകയായിരുന്ന കര്‍ഷകര്‍ക്ക് നേരെ 2021 ഒക്ടോബര്‍ മൂന്നിന് ആശിഷ് മിശ്ര കാര്‍ ഓടിച്ചുകയറ്റുകയായിരുന്നു. നാല് കര്‍ഷകര്‍ ആ സംഭവത്തില്‍ കൊല്ലപ്പെട്ടു. ലഖിംപൂര്‍ ഖേരി കേസില്‍ മേല്‍നോട്ടം വഹിക്കാന്‍ പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്‌ജ് രാജേഷ് കുമാര്‍ ജയിനിന്‍റെ നേതൃത്വത്തില്‍ സുപ്രീംകോടതി കമ്മറ്റി രൂപികരിച്ചിരുന്നു.
ALSO READ:ലഖിംപൂര്‍ ഖേരി കൊലപാതക കേസ്: കേന്ദ്ര സര്‍ക്കാര്‍ ആര്‍ക്കൊപ്പമെന്ന് പ്രിയങ്ക ഗാന്ധി