കേരളം

kerala

ETV Bharat / bharat

ആശിഷ് മിശ്ര അന്വേഷണസംഘത്തിന് മുന്നില്‍ ; മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാന്‍ എത്തിയത് പിന്‍വാതിലിലൂടെ - കേന്ദ്ര ആഭ്യന്തര സഹമന്ത്രി

ആശിഷ് മിശ്രയ്‌ക്കെതിരെ കൊലപാതകം അടക്കം എട്ട് കുറ്റങ്ങള്‍

lakhimpur violence  ashish mishra  up police  ലഖിംപൂർ ഖേരി സംഘർഷം  ലഖിംപൂർ ഖേരി  ആശിഷ് കുമാർ മിശ്ര  കേന്ദ്ര ആഭ്യന്തര സഹമന്ത്രി  അജയ് കുമാർ മിശ്ര
ലഖിംപൂർ ഖേരി സംഘർഷം: ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരായി

By

Published : Oct 9, 2021, 11:18 AM IST

ലഖ്‌നൗ :ലഖിംപുർ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരായി. ലഖിംപുര്‍ ക്രൈംബ്രാഞ്ച് ഓഫിസിലാണ് ചോദ്യം ചെയ്യല്‍. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് പിൻവാതിലിലൂടെയാണ് ആശിഷ് കുമാർ മിശ്ര അകത്തെത്തിയത്.

Also Read: ലഖിംപുർ ഖേരി സംഘർഷം : വാരണാസിയിൽ ഞായറാഴ്‌ച കോൺഗ്രസിന്‍റെ 'കിസാൻ ന്യായ്' റാലി

ഒക്‌ടോബർ 8ന് എത്തണമെന്ന് നേരത്തേ നിർദേശം നൽകിയിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇയാള്‍ ഹാജരായിരുന്നില്ല. ലഖിംപുര്‍ സംഘർഷവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സർക്കാരിനെയും പൊലീസിനെയും സുപ്രീം കോടതി രൂക്ഷഭാഷയില്‍ വിമർശിച്ചിരുന്നു.

ആശിഷ് മിശ്രയ്‌ക്കെതിരെ കൊലപാതകം അടക്കം എട്ട് കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

ABOUT THE AUTHOR

...view details