ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരി സംഭവവുമായി ബന്ധപ്പെട്ട പ്രതിഷേധം കനക്കുന്നതിനിടെ കേന്ദ്ര മന്ത്രി അജയ് മിശ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി. നാല്‍പ്പത് മിനിട്ട് ഇരുവരും ആശയവിനിമയം നടത്തിയെന്ന് ഇവരോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഡല്‍ഹിയിലെ ഓഫിസിലെത്തിയതിന് ശേഷമാണ് അജയ് മിശ്ര അമിത് ഷായെ കാണാന്‍ പോയത്.
തനിക്കും മകനുമെതിരായ ആരോപണങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഗൂഢാലോചനയാണെന്ന് അജയ് മിശ്ര ആരോപിച്ചു. സംഭവത്തില്‍ നിഷ്‌പക്ഷമായ അന്വേഷണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലഖിംപുര്‍ ഖേരിയില്‍ വാഹനം പാഞ്ഞുകയറി നാല് കര്‍ഷകരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ അടക്കം നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. കര്‍ഷകരെ ഇടിച്ച വാഹനം അജയ് മിശ്രയുടേതാണെന്നും വ്യക്തമായിരുന്നു.
വാഹനം ഓടിച്ചിരുന്നത് അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണെന്നാണ് കര്‍ഷക സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആരോപണം.
ആശിഷ് മിശ്രയ്‌ക്കെതിരെ എഫ്‌ഐആര്‍