കേരളം

kerala

ETV Bharat / bharat

UP Election Results | ലഖിംപുർ ഖേരിയിലെ എട്ട് മണ്ഡലങ്ങളിലും ബിജെപി മുന്നില്‍ - ലഖിംപുർ ഖേരിയിലെ എട്ട് മണ്ഡലങ്ങളിലും ബിജെപി മുന്നില്‍

തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഉപയോഗിച്ച പ്രധാന വിമര്‍ശനങ്ങളിലൊന്നായിരുന്നു ലഖിംപൂർ ഖേരി ആക്രമണം

BJP leads in Lakhimpur Kheri  UP polls  elections 2022  Assembly polls 2022  Lakhimpur Kheri  ലഖിംപുർ ഖേരിയിലെ എട്ട് മണ്ഡലങ്ങളിലും ബിജെപി മുന്നില്‍  യുപി തെരഞ്ഞെടുപ്പ് ഫലം
യുപി നിയമസഭാ തെരഞ്ഞെടുപ്പ്: ലഖിംപുർ ഖേരിയിലെ എട്ട് മണ്ഡലങ്ങളിലും ബിജെപി മുന്നില്‍

By

Published : Mar 10, 2022, 4:04 PM IST

ലഖിംപുർ ഖേരി : ലഖിംപുർ ഖേരി ജില്ലയിലെ എട്ട് മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് ലീഡ്. നിഖാസനിലെ ബിജെപി സ്ഥാനാര്‍ഥി ശശാങ്ക് വർമ 53,785 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നുത്. 33,810 വോട്ടുകള്‍ നേടിയ സമാജ്‌വാദി പാർട്ടിയുടെ (എസ്‌പി) ആർഎസ് കുശ്‌വാഹാണ് രണ്ടാം സ്ഥാനത്തുള്ളത്.

ഉച്ചയ്ക്ക് 1.15 വരെയുള്ള കണക്കാണിത്. ബിജെപിക്ക് 2000 വോട്ടിന് താഴെമാത്രം ലീഡുള്ള കസ്തയിൽ മാത്രമാണ് എസ്‌പി വെല്ലുവിളിയുയര്‍ത്തുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഉപയോഗിച്ച പ്രധാന വിമര്‍ശനങ്ങളിലൊന്നായിരുന്നു ലഖിംപൂർ ഖേരി ആക്രമണം. കഴിഞ്ഞ ഒക്ടോബർ മൂന്നിന് കര്‍ഷക സമരത്തിനുനേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് നാല് കർഷകർ ഉൾപ്പടെ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.

also read:ആം ആദ്മി ആഞ്ഞ് വീശി, ക്യാപ്റ്റൻ ഔട്ട്; സ്റ്റാറായി കോലി

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് നേരെ കേന്ദ്ര സഹ മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയും സംഘവുമാണ് ആക്രമണം അഴിച്ചുവിട്ടത്. പ്രതിഷേധത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് സ്വന്തം ജില്ലയായിരുന്നിട്ടുപോലും ബിജെപിയുടെ പ്രചാരണ പരിപാടികളില്‍ നിന്ന് അജയ് മിശ്ര വിട്ടുനിന്നിരുന്നു.

ABOUT THE AUTHOR

...view details