ലഖ്‌നൗ: ഉത്തർപ്രദേശിലെ അയോധ്യയിൽ നാല് വനിത കോൺസ്‌റ്റബിൾമാർക്കെതിരെ പൊലീസ് നടപടി. ഡ്യൂട്ടിക്കിടെ 'പാറ്റ്‌ലി കമാരിയ' എന്ന ഗാനത്തിനൊപ്പം നൃത്തം ചെയ്‌ത് വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തത്. അയോധ്യയിൽ സുരക്ഷ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർക്കെതിരെയാണ് നടപടി.
സുരക്ഷ ഡ്യൂട്ടിക്കിടെ വനിത കോൺസ്‌റ്റബിൾമാരുടെ റീൽസ്; നടപടിയെടുത്ത് പൊലീസ് - സമൂഹ മാധ്യമത്തിൽ
ഡ്യൂട്ടിക്കിടെ 'പാറ്റ്‌ലി കമാരിയ' എന്ന ഗാനത്തിനൊപ്പം നൃത്തം ചെയ്‌തുള്ള വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലായതോടെയാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്
വനിത കോൺസ്‌റ്റബിൾമാർക്കെതിരെ പൊലീസ് നടപടി
ഡ്യൂട്ടി സമയത്ത് റീൽസുകൾ നിർമിച്ചതിന് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളതായി അയോധ്യ എസ്എസ്‌പി മുനിരാജ് പറഞ്ഞു. വനിത കോൺസ്റ്റബിൾമാരെ നിലവിലെ തസ്‌തികയിൽ നിന്ന് നീക്കിയതായും കൂടുതൽ അന്വേഷണത്തിനായി ജില്ല പൊലീസ് ലൈനുകളിൽ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.