കേരളം

kerala

ETV Bharat / bharat

കാറ്റില്‍ റണ്‍വേയില്‍ ഗോവണി തകര്‍ന്നുവീണു ; വിമാനം വൈകി - ചൗധരി ചരണ്‍ സിംഗ് അന്താരാഷ്‌ട്ര വിമാനതാവളം

വിമാനത്തില്‍ ഘടിപ്പിച്ചിരുന്ന ഗോവണികളാണ് തകര്‍ന്നതെന്ന വാര്‍ത്ത വിമാനത്താവള അധികൃതര്‍ നിഷേധിച്ചു

SalamAir flight to Muscat delayed after ladder collapse  Aircraft ladder collapse in UP Lucknow airport  Lucknow Chaudhary Charan Singh airport SalamAir flight mishap  സലാം എയർ ഫ്ലൈറ്റ് OV 798  ചൗധരി ചരണ്‍ സിംഗ് അന്താരാഷ്‌ട്ര വിമാനതാവളം  സലാംഎയര്‍
കാറ്റില്‍ റണ്‍വേയില്‍ ഗോവണി തകര്‍ന്ന് വീണു; വിമാനം വൈകി

By

Published : Apr 16, 2022, 10:38 PM IST

ലക്‌നൗ (ഉത്തര്‍പ്രദേശ്) :ലക്‌നൗവിലെ ചൗധരി ചരണ്‍ സിംഗ് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വന്‍ അപകടം ഒഴിവായതായി റിപ്പോര്‍ട്ട്. ശക്തമായ കാറ്റില്‍ സലാംഎയര്‍ വിമാനത്തില്‍ ഘടിപ്പിച്ചിരുന്ന ഗോവണികള്‍ തകര്‍ന്നുവീഴുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പുലര്‍ച്ചെ നാല് മണിക്ക് മസ്‌കറ്റിലേക്ക് പുറപ്പെടേണ്ടിയിരുന്ന സലാംഎയർ ഫ്ലൈറ്റ് OV 798 വിമാനം 40 മിനിറ്റ് വൈകിയാണ് യാത്ര ആരംഭിച്ചത്.

Also read: ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്‍റെ മൊബൈല്‍ ഫോണില്‍ തീപടര്‍ന്നു

എന്നാല്‍ അപകട വാര്‍ത്ത നിഷേധിച്ച് ലക്‌നൗ വിമാനത്താവളത്തിലെ മീഡിയ ഇന്‍ ചാര്‍ജ് രൂപേഷ് രംഗത്തെത്തി. റണ്‍വേയില്‍ നിന്ന് അകലെ പാര്‍ക്കിംഗ് ഏരിയയില്‍ സൂക്ഷിച്ചിരുന്ന ഗോവണിയാണ് കാറ്റത്തുവീണത്. വിമാനവുമായി സംഭവത്തിന് യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details