ലേ: ലഡാക്കിൽ പുതുതായി 202 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ അഞ്ച് കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. ലേയിൽ 13,810 പേർക്കും കാർഗിലിൽ 2,974 പേർക്കുമാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കേന്ദ്രഭരണപ്രദേശത്തിലെ ആകെ കൊവിഡ് ബാധിതർ 16,784 ആയി. 24 മണിക്കൂറിൽ ലേയിൽ 164 പേർക്കും കാർഗിലിൽ 38 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ലഡാക്കിൽ 202 പേർക്ക് കൊവിഡ്; അഞ്ച് മരണം - covid updates Leh
24 മണിക്കൂറിൽ ലേയിൽ 164 പേർക്കും കാർഗിലിൽ 38 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ലഡാക്കിൽ 202 പേർക്ക് കൊവിഡ്; അഞ്ച് മരണം
നിലവിൽ 1583 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. ഇതിൽ 1300 രോഗികൾ ലേയിലും 283 രോഗികൾ കാർഗിലിലുമാണ് ചികിത്സയിലുള്ളത്. 90 ശതമാനം പേരും കൊവിഡ് മുക്തരായി. ഇതുവരെ 15,031 പേരാണ് കൊവിഡിൽ നിന്നും മുക്തരായത്. ഇന്നലെ മാത്രം 156 പേരാണ് കൊവിഡ് മുക്തി നേടിയത്. ലേയിൽ നാല് പേരും കാർഗിലിൽ ഒരാളുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണസംഖ്യ 170 ആയി. ഇതിൽ 127 മരണം ലേയിലും 47 മരണം കാർഗിലിലുമാണ് റിപ്പോർട്ട് ചെയ്‌തത്.