കേരളം

kerala

ETV Bharat / bharat

ലോക്ക്ഡൗൺ; ആശങ്കയിലായി വിദേശത്തെ മെഡിക്കൽ പഠനം - വലഞ്ഞ് ഇന്ത്യന്‍ വിദ്യാർഥികൾ

രാജ്യത്തെ ലോക്ക്ഡൗൺ ചൈനയിൽ എം‌ബി‌ബി‌എസ് പഠിക്കുന്ന ഇന്ത്യന്‍ വിദ്യാർഥികളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

Lack of practical classes  Indian medical students  students studying medicines in China  Plight of MBBS students  Coronavirus pandemic  Sufferings of MBBS students  ലോക്ക്ഡൗൺ; ആശങ്കയിലായി വിദേശത്തെ മെഡിക്കൽ പഠനം  കൊവിഡ്  ലോക്ക്ഡൗൺ  വലഞ്ഞ് ഇന്ത്യന്‍ വിദ്യാർഥികൾ  പ്രായോഗിക ക്ലാസുകളുടെ അഭാവം
ലോക്ക്ഡൗൺ; ആശങ്കയിലായി വിദേശത്തെ മെഡിക്കൽ പഠനം

By

Published : Jun 23, 2021, 10:17 AM IST

ഗാന്ധിനഗർ:ചൈനയിൽ എം‌ബി‌ബി‌എസ് പഠനത്തിനായി ഇന്ത്യയിൽ നിന്ന് നിരവധി വിദ്യാർഥികളാണെത്തിച്ചേരുന്നത്. എന്നാൽ കൊവിഡ് രോഗവ്യാപനം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ഇവരെ. പല വിദ്യാർഥികളും ഇന്ത്യയിലേക്ക് മടങ്ങി. ഇവരിൽ പലരുടെയും ഏക ആശ്രയം ഇപ്പോൾ ഓൺലൈന്‍ ക്ലാസുകൾ മാത്രമാണ്.

  • വലഞ്ഞ് ഇന്ത്യന്‍ വിദ്യാർഥികൾ

പ്രായോഗിക ക്ലാസുകളുടെ അഭാവം വിദ്യാർഥികളിൽ ഉത്കണ്ഠ സൃഷ്ടിക്കുന്നുണ്ട്. സൂറത്ത് നിവാസിയും വുഹാനിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയുമായ സിദ്ധി പാണ്ഡ്യ തന്‍റെ കരിയറിനെക്കുറിച്ച് ആശങ്കയിലാണ്. കഴിഞ്ഞ 17 മാസമായി ഒരു പ്രായോഗിക ക്ലാസിലും സിദ്ധിക്ക് പങ്കെടുക്കാന്‍ സാധിച്ചില്ല. കൊവിഡ് രോഗവ്യാപനവും തുടർന്നുള്ള ലോക്ക്ഡൗണുകളും ഇത്രയും നീളുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് സിദ്ധി ഇടിവി ഭാരതിനോട് പറഞ്ഞു.

  • പ്രായോഗിക ക്ലാസുകളുടെ അഭാവം

വിദേശ പഠനം പല വിദ്യാർഥികളിലും കടുത്ത മാനസിക സമ്മർദമാണുണ്ടാക്കിയിരിക്കുന്നത്. ഇതേത്തുടർന്ന് പലർക്കും ഓൺലൈൻ ക്ലാസുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റുന്നില്ല. ഓൺ‌ലൈൻ‌ ക്ലാസുകളുടെ സൈദ്ധാന്തിക പരിജ്ഞാനം മാത്രം ഉപയോഗിച്ച് രോഗികളെ എങ്ങനെ ചികിത്സിക്കുമെന്നും വൈദ്യശാസ്ത്രരംഗത്ത് പ്രായോഗിക പരിജ്ഞാനം വളരെയധികം ആവശ്യമാണ് കാരണം സിദ്ധാന്തത്തിന് പ്രായോഗികതയില്ലാതെ അർത്ഥമില്ല. കോഴ്‌സ് എത്രയും വേഗം പൂർത്തിയാക്കണം സൂറത്ത് സ്വദേശിനി പറഞ്ഞു.

Also read: രാജ്യത്ത് 50,848 പേർക്ക് കൂടി കൊവിഡ്

പലരും ഗ്രാമങ്ങളിൽ താമസിക്കുന്നവരാണ് ഇതിനാൽ തന്നെ ഇവർക്ക് ആവശ്യമായ നെറ്റ്‌വർക്ക് സൗകര്യവും ലഭിക്കുന്നില്ല. ആയിരക്കണക്കിന് വിദ്യാർഥികളുടെ ദുരവസ്ഥ കണക്കിലെടുത്ത് വീർ നർമദ് സൗത്ത് ഗുജറാത്ത് യൂണിവേഴ്‌സിറ്റിയിലെ (വിഎൻ‌എസ്‌ജി‌യു) സെനറ്റ് അംഗം മനീഷ് കപാഡിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ചൈനയിലെ ഇന്ത്യൻ അംബാസഡറിനും കത്തെഴുതിയിരുന്നു. രാജ്യത്തെ ലോക്ക്ഡൗൺ മൂലം ചൈനയിലെ മെഡിക്കൽ കോളേജുകളിൽ ചേർന്ന ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ പ്രതിസന്ധിയിലായിരിക്കുകയാണെന്ന് കപാഡിയ ഇടിവി ഭാരതിനോട് പറഞ്ഞു.വിദ്യാർഥികൾ ഓൺലൈൻ ക്ലാസുകളിൽ സംതൃപ്തരല്ല ഇവരെ ചൈനയിലേക്ക് അയയ്ക്കുന്നതിനായി സംവിധാനം ഏർപ്പെടുത്തണമെന്ന് സർക്കാരിനോട് അഭ്യർഥിച്ചതായും കപാഡിയ കൂട്ടിച്ചേർത്തു,

ABOUT THE AUTHOR

...view details