കേരളം

kerala

ETV Bharat / bharat

ഖനിയിൽ നിന്ന് 70 ലക്ഷം രൂപയുടെ വജ്രം കണ്ടെത്തി തൊഴിലാളി - വജ്രം കണ്ടെത്തി

കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ മൂന്ന് വജ്രങ്ങളാണ് ഖനിയിൽ നിന്നും കുഴിച്ചെടുത്തത്. തിങ്കളാഴ്ച മറ്റൊരു തൊഴിലാളി ഖനിയിൽ നിന്ന് രണ്ട് വജ്രങ്ങൾ കണ്ടെടുത്തിരുന്നു

Diamond story from Madhya Pradesh's Panna  diamond recovered in Madhya Pradesh's Panna  Madhya Pradesh's Panna diamond story  14.9 carats diamond recovered in MP  ഖനിയിൽ നിന്ന് 70 ലക്ഷം രൂപയുടെ വജ്രം കണ്ടെത്തി തൊഴിലാളി  വജ്രം കണ്ടെത്തി  വജ്ര ഘനി
ഖനിയിൽ നിന്ന് 70 ലക്ഷം രൂപയുടെ വജ്രം കണ്ടെത്തി തൊഴിലാളി

By

Published : Feb 24, 2021, 7:16 PM IST

ഭോപാൽ: വജ്ര ഖനിയിൽ നിന്ന് 70 ലക്ഷം രൂപ വിലമതിക്കുന്ന 14.9 കാരറ്റ് വജ്രം കണ്ടെത്തി തൊഴിലാളിയായ രാംകൃഷ്ണ വിശ്വകർമ്മ. മധ്യപ്രദേശിലെ പന്ന ജില്ലയിലെ കൃഷ്ണ കല്യാൺപൂർ പ്രദേശത്തെ ഖനിയിൽ നിന്നാണ് വജ്രം കണ്ടെത്തിയത്. എൻ‌എം‌ഡി‌സി കോളനിയിലെ താമസക്കാരനായ രാംകൃഷ്ണയും കൂട്ടാളികളായ ഏഴ് പേരും ചേർന്ന് ഡയമണ്ട് ഓഫീസിൽ നിന്ന് പാട്ടത്തിന് എടുത്ത സ്ഥലത്ത് നിന്നാണ് വജ്രം കുഴിച്ചെടുത്തത്.

കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ മൂന്ന് വജ്രങ്ങളാണ് ഖനിയിൽ നിന്നും കുഴിച്ചെടുത്തത്. തിങ്കളാഴ്ച മറ്റൊരു തൊഴിലാളി ഖനിയിൽ നിന്ന് രണ്ട് വജ്രങ്ങൾ കണ്ടെടുത്തിരുന്നു. എല്ലാ വജ്രങ്ങളും ഡയമണ്ട് ഓഫീസിന് കൈമാറിയിട്ടുണ്ട്. ഇവ അടുത്ത മാസം ലേലത്തിന് വയ്ക്കും. പതിനൊന്നര ശതമാനം റോയൽറ്റി കുറയ്ക്കുമെന്നും ബാക്കി പണം തൊഴിലാളികൾക്ക് നൽകുമെന്നും ഡയമണ്ട് ഓഫീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ABOUT THE AUTHOR

...view details