തിരുവനന്തപുരം: സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള യൂണിയൻ വർക്കിങ് പത്രപ്രവർത്തക യൂണിയൻ സൂപ്രീം കോടതിയെ സമീപിച്ചു. അമ്മയെ കാണാനായി അഞ്ച് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കെയുഡബ്ലുജെ സുപ്രീം കോടതിയെ സമീപിച്ചത്. 90 വയസുള്ള ഗുരുതരാവസ്ഥയിലുള്ള അമ്മ സിദ്ദിഖ് കാപ്പനെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. അടിയന്തര സാഹചര്യമാണ് നിലവിലുള്ളതെന്നും കെയുഡബ്ലുജെ പറയുന്നു.
സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് പത്രപ്രവർത്തക യൂണിയൻ സുപ്രീം കോടതിയിൽ - കേരള പത്ര പ്രവർത്തക യൂണിയൻ
അമ്മയെ കാണാനായി അഞ്ച് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പത്രപ്രവർത്തക യൂണിയൻ സുപ്രീം കോടതിയിൽ സമീപിച്ചത്.
![സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് പത്രപ്രവർത്തക യൂണിയൻ സുപ്രീം കോടതിയിൽ SUPREME COURT Kerala Union of working Journalists (KUWJ) Arrested journalist Kerala journalist സുപ്രീം കോടതി കെയുഡബ്ലിയുജെ പത്രപ്രവർത്തക യൂണിയൻ കേരള പത്ര പ്രവർത്തക യൂണിയൻ തിരുവനന്തപുരം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10495255-387-10495255-1612430912295.jpg)
സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് പത്രപ്രവർത്തക യൂണിയൻ സുപ്രീം കോടതിയിൽ
സുപ്രീം കോടതി കേസ് പരിഗണിക്കവെ സിദ്ദിഖ് കാപ്പന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വിഷയം കോടതിയെ അറിയിച്ചിരുന്നു. വീഡിയോ കോൺഫറൻസിലൂടെ അമ്മയുമായി സംസാരിക്കാൻ സുപ്രീം കോടതി അനുവദിച്ചെങ്കിലും അമ്മയുടെ മോശം ആരോഗ്യസ്ഥിതിയെ തുടർന്ന് അവസരം നഷ്‌ടപ്പെട്ടു. ഹത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പനെ യുഎപിഎ ചുമത്തി യുപി പൊലീസ് അറസ്റ്റ് ചെയ്‌തത്.
കൂടുതൽ വായിക്കാൻ: സിദ്ധിഖ് കാപ്പന് അമ്മയെ കാണാൻ അനുമതി