കോഴിക്കോട്: ഒമ്പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം കഠിന തടവും 150000 രൂപ പിഴയും ശിക്ഷ. കുറ്റ്യാടി സ്വദേശി പാറച്ചാലിൽ അബു(68) വിനാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജി അനിൽ ടി.പി ശിക്ഷ വിധിച്ചത്. 2018 ലായിരുന്നു കേസിന് ആസ്പദമായ സംഭവം.
ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസ് : 68 കാരന് ജീവപര്യന്തം കഠിന തടവ് - ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസ്
കുറ്റ്യാടി സ്വദേശി പാറച്ചാലിൽ അബു(68) വിനാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജി അനിൽ ടി.പി ശിക്ഷ വിധിച്ചത്
ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസ്; 68 കാരന് ജീവപര്യന്തം ശിക്ഷ
Also Read: മൂന്നര വയസുകാരനെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്തിന് 21 വർഷം തടവ്
വീട്ടിൽ ആളില്ലാത്ത സമയങ്ങളില്‍ വന്ന് ഇയാള്‍ ഒരു വർഷത്തോളം കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംശയം തോന്നിയ അയൽവാസിയായ സ്‌ത്രീ ചോദിച്ചപ്പോഴാണ് പെൺകുട്ടി പീഡന വിവരം പുറത്തുപറഞ്ഞത്. കുറ്റ്യാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് നാദാപുരം ഡിവൈ എസ്‌പി ജി സാബുവാണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി ജെതിൻ ഹാജരായി.