ഭോപ്പാൽ: ഹരിദ്വാറിൽ നിന്ന് കുംഭമേള കഴിഞ്ഞ് മധ്യപ്രദേശിൽ തിരിച്ചെത്തിയ 100 ശതമാനത്തോളം പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. വിദിഷ ജില്ലയിലെ ഗ്യാരസ്‌പൂരിൽ നിന്ന് കുംഭമേളയ്‌ക്ക് പോയ 83 പേരിൽ 60 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബാക്കിയുള്ളവരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതിനെ തുടർന്ന് കുംഭമേളയിൽ പങ്കെടുത്തവരെ കണ്ടെത്തി കൊവിഡ് പരിശോധന നടത്താനും ക്വാറന്‍റീനിൽ ഇരുത്താനും വിദിഷ ഭരണകൂടം ഉത്തരവിട്ടു.
മധ്യപ്രദേശിൽ കുംഭമേള കഴിഞ്ഞെത്തിയ 99% പേർക്കും കൊവിഡ് - Kumbh returnees covid
വിദിഷ ജില്ലയിലെ ഗ്യാരസ്‌പൂരിൽ നിന്ന് കുംഭമേളയ്‌ക്ക് പോയ 83 പേരിൽ 60 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
![മധ്യപ്രദേശിൽ കുംഭമേള കഴിഞ്ഞെത്തിയ 99% പേർക്കും കൊവിഡ് 99% 'Kumbh returnees' found positive for COVID-19 in Madhya Pradesh കുംഭമേള കുംഭമേള കൊവിഡ് മധ്യപ്രദേശ് കുംഭമേള കൊവിഡ് വിദിഷ വിദിഷ കൊവിഡ് Madhya Pradesh Madhya Pradesh covid Kumbh returnees covid Kumbh](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11632988-thumbnail-3x2-kumbh.jpg)
മധ്യപ്രദേശിൽ കുംഭമേള കഴിഞ്ഞെത്തിയ 99% പേർക്കും കൊവിഡ്
കുംഭമേള കഴിഞ്ഞെത്തിയ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് പല സംസ്ഥാനങ്ങളും മടങ്ങിയെത്തിയവരോട് പരിശോധന നടത്താനും ക്വാറന്‍റീനിൽ ഇരിക്കാനും നിർദേശിച്ചിട്ടുണ്ട്. അതേ സമയം കഴിഞ്ഞ 24 മണിക്കൂറിനിടെ മധ്യപ്രദേശിൽ 12,062 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 6,00,430 ആയി ഉയർന്നു.