ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ കുംഭ മേള പ്രതീകാത്മ ചടങ്ങുകളോടെ നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്യാസി മഠമായ ജൂന അഖാഡയുടെ നേതൃ സ്ഥാനി സ്വാമി അവ്‌ദേശാനന്ദ ഗിരിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന. പ്രധാനമന്ത്രിയുടെ നിര്‍ദേശം സ്വാമി അവ്‌ദേശാനന്ദ ഗിരിയും അംഗീകരിച്ചിട്ടുണ്ട്.
മഹാ കുംഭ മേളയോട് അനുബന്ധിച്ചുള്ള രണ്ടാം ഘട്ട ഷാഹി സ്‌നാന ചടങ്ങും പൂര്‍ത്തിയായ വേളയിലാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന. സന്യാസികള്‍ വലിയ അളവില്‍ ഒത്തുകൂടരുതെന്ന് സ്വാമി അവ്‌ദേശാനന്ദ ഗിരി അഭ്യര്‍ഥിച്ചു. കൊവിഡ് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാ നിര്‍ദേശങ്ങളും പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗംഗയുടെ തീരങ്ങളില്‍ പതിനായിരക്കണക്കിന് തീര്‍ഥാടാകരാണ് ചടങ്ങുകളില്‍ പങ്കെടുക്കാനായി ഒത്തു കൂടുന്നത്. അടുത്ത ദിവസങ്ങളില്‍ ചടങ്ങുകളില്‍ പങ്കെടുത്ത സന്യാസിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സന്യാസിമാരുടെ ആരോഗ്യ സ്ഥിതിയെ ക്കുറിച്ചും പ്രധാനമന്ത്രി ജൂന അഖാഡ നേതൃസ്ഥാനിയോട് പ്രധാനമന്ത്രി തിരക്കി.