ഡെറാഡൂൺ : ഹരിദ്വാറിൽ കുംഭമേളയിൽ പങ്കെടുത്ത 2167 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജനുവരിയിൽ ആരംഭിക്കേണ്ടിയിരുന്ന കുംഭമേള കൊവിഡ് കണക്കിലെടുത്താണ് ഏപ്രിലിലേക്ക് മാറ്റാന്‍ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. മഹാ കുംഭമേള ഒരുമാസം നീണ്ടുനില്‍ക്കും. അതേസമയം രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ മേളയുടെ കാലാവധി കുറയ്‌ക്കാൻ കേന്ദ്രം ആവശ്യപ്പെട്ടു.
മഹാ കുംഭമേള : 5 ദിവസത്തിനിടെ 2,167 കൊവിഡ് കേസുകൾ
കുംഭമേളയുടെ മൂന്നാം ഷാഹി സ്‌നാനത്തിൽ 14 ലക്ഷത്തോളം ഭക്തരാണ് പങ്കെടുത്തത്.
KUMBH MELA: 2,167 COVID CASES IN FIVE DAYS
കൂടുതൽ വായനയ്‌ക്ക്:കുംഭമേളയില്‍ പങ്കെടുത്ത 1,701 പേര്‍ക്ക് കൊവിഡ്: കനത്ത ആശങ്ക
രാജ്യത്ത് പ്രതിദിനം രണ്ട് ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ മേള സംബന്ധിച്ച് ഗൗരവമേറിയ ചോദ്യങ്ങൾ ഉയർന്നുവരുന്നുണ്ടെന്ന് കുംഭമേള ഓഫീസർ ദീപക് റാവത്ത് പറഞ്ഞു. മൂന്നാം ഷാഹി സ്‌നാനത്തിൽ 14 ലക്ഷത്തോളം ഭക്തരാണ് പങ്കെടുത്തത്.