ഡെറാഡൂൺ: ഹരിദ്വാറിൽ നടന്ന കുംഭ മേളയിൽ പങ്കെടുത്ത 30 സന്യാസിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കുംഭമേളയിൽ പങ്കെടുത്ത സന്യസിമാരുടെ ആർടിപിസിആർ പരിശോധനകൾ തുടർച്ചയായി നടക്കുന്നുണ്ട്. ഏപ്രിൽ 17 മുതൽ പരിശോധനകൾ കൂടുതൽ വേഗത്തിലാക്കുമെന്നും അധികൃതർ അറിയിച്ചു. ഹരിദ്വാറിൽ നിന്നുള്ള കൊവിഡ് പോസിറ്റീവ് ആയ ആളുകളെ വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പുറത്തു നിന്നുള്ളവരെ ആശുപത്രികളിൽ പ്രവേശിപ്പിക്കും. ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളെ റിഷികേശിലെ എയിംസിലേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു.
കുംഭമേളയിൽ പങ്കെടുത്ത 30 സന്യാസിമാർക്ക് കൊവിഡ് - കുംഭമേളയിൽ പങ്കെടുത്ത 30 സന്യാസിമാർക്ക് കൊവിഡ്
ഹരിദ്വാറിൽ നിന്നുള്ള കൊവിഡ് പോസിറ്റീവ് ആയ ആളുകളെ വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പുറത്തു നിന്നുള്ളവരെ ആശുപത്രികളിൽ പ്രവേശിപ്പിക്കും. ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളെ റിഷികേശിലെ എയിംസിലേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു
കുംഭമേളയിൽ പങ്കെടുത്ത 30 സന്യാസിമാർക്ക് കൊവിഡ്
അതേസമയം മധ്യപ്രദേശിലെ ചിത്രകൂട്ടിൽ നിന്ന് എത്തി കുംഭമേളയിൽ പങ്കെടുത്ത മഹാ നിർവാണി അഖാര തലവൻ കപിൽ ദേവ് ബുധനാഴ്ച ഡെറാഡൂണിലുള്ള ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി ഹരിദ്വാറിൽ 2,167 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഉത്തരാഖണ്ഡ് സ്റ്റേറ്റ് കൺട്രോൾ റൂം അനുസരിച്ച് ഏപ്രിൽ 10 ന് 254 കൊവിഡ് കേസുകൾ, ഏപ്രിൽ 11 ന് 386, ഏപ്രിൽ 12 ന് 408, ഏപ്രിൽ 13 ന് 594, ഏപ്രിൽ 14 ന് 525 എന്നിങ്ങനെയാണ് കൊവിഡ് കേസുകൾ സ്ഥിരീകരിക്കുനത്.