ശ്രീനഗര്‍:ഭീകരാക്രമണത്തില്‍ കശ്‌മീരി പണ്ഡിറ്റായ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപിക കൊല്ലപ്പെട്ടു. രജനി ബാലയാണ് (36) വെടിയേറ്റ് മരിച്ചത്. തെക്കൻ കശ്‌മീര്‍ ജില്ലയായ കുല്‍ഗാമിലെ ഗോപാൽപോര മേഖലയിൽ ചൊവ്വാഴ്‌ച രാവിലെയാണ് സംഭവം. സാംബ ജില്ലയിലെ സ്വദേശിനിയാണ് ഇവര്‍.
കുല്‍ഗാമില്‍ ഭീകരാക്രമണം; കശ്‌മീരി പണ്ഡിറ്റായ അധ്യാപിക കൊല്ലപ്പെട്ടു - കശ്‌മീരി പണ്ഡിറ്റായ അധ്യാപിക കുല്‍ഗാമില്‍ കൊല്ലപ്പെട്ടു
ഗോപാൽപോര മേഖലയിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ ഭീകരാക്രമണത്തിലാണ് അധ്യാപിക കൊല്ലപ്പെട്ടത്
ആക്രമണത്തില്‍ പരിക്കേറ്റ ഉടനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതികളെ പിടികൂടാന്‍ സൈന്യം പ്രദേശം വളഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഭീകരാക്രമണത്തിനെതിരെ നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്‍റ് ഒമർ അബ്‌ദുള്ള അടക്കമുള്ളവർ രംഗത്തെത്തി.
ആക്രമണം നിന്ദ്യമായ നടപടിയാണ്. അധ്യാപികയുടെ ഭർത്താവ് രാജ് കുമാറിനും കുടുംബത്തിന്‍റെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു. പ്രതികളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി കശ്‌മീർ പൊലീസ് അറിയിച്ചു.