ശ്രീനഗർ:കുൽഗാമിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വ്യാഴാഴ്‌ച മുതൽ ഈ പ്രദേശത്ത് ഏറ്റുമുട്ടൽ നടന്നുവരികയാണ്. തീവ്രവാദികൾ ഒളിച്ചിരുന്ന കെട്ടിടത്തിനുള്ളിൽ കൂടുതൽ തിരച്ചിൽ നടത്തിവരുന്നതായും അധികൃതർ അറിയിച്ചു.
മൽപോറ മേഖലയിലെ ശ്രീനഗർ- ജമ്മു ഹൈവേയിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന് (ബിഎസ്എഫ്) നേരെ തീവ്രവാദികൾ വെടിയുതിർത്തതോടെയാണ് ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ഒരു വീടിനുള്ളിൽ അഭയം പ്രാപിച്ച തീവ്രവാദ സംഘം തുടർന്ന് അവിടെ നിന്നും സുരക്ഷാ സേനയ്‌ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു.