ന്യൂഡല്‍ഹി :ഹരിയാനയിലെ പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് എം.എല്‍.എ കുല്‍ദീപ് ബിഷ്‌ണോയ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തി. അദ്ദേഹം ബിജെപിയില്‍ ചേരുന്നതിനെക്കുറിച്ച് വൈകാതെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. തന്‍റെ ട്വിറ്റര്‍ പേജിലൂടെ കുല്‍ദീപ് ബിഷ്‌ണോയാണ് കൂടിക്കാഴ്‌ചയുടെ വിവരങ്ങള്‍ പുറത്തുവിട്ടത്.
നദ്ദയുടെ എളിയ സ്വഭാവമാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്‌തനാക്കുന്നത്. അദ്ദേഹത്തിന്റെ അദ്ധ്യക്ഷതയിൽ ബി.ജെ.പി വലിയ ഉയരങ്ങളിലേക്ക് ഉയർന്നുവെന്നും കൂടിക്കാഴ്‌ചയ്ക്ക് പിന്നാലെ കുല്‍ദീപ് ബിഷ്‌ണോയ് ട്വീറ്റ് ചെയ്‌തിരുന്നു. മറ്റൊരു ട്വീറ്റില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യഥാർഥ രാഷ്ട്രതന്ത്രജ്ഞനെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.