കേരളം

kerala

ETV Bharat / bharat

ആവശ്യമെങ്കില്‍ കര്‍ണാടകയില്‍ ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന് ബിഎസ് യെദ്യൂരപ്പ - ബിഎസ് യെദ്യൂരപ്പ

ഞായറാഴ്ച സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 10,000 കടന്നിരുന്നു.

കര്‍ണാടക  B S Yediyurappa  Karnataka  കൊവിഡ്  covid  കൊവിഡ്  ബിഎസ് യെദ്യൂരപ്പ  മുഖ്യമന്ത്രി
കൊവിഡ്: ആവശ്യമെങ്കില്‍ കര്‍ണാടകയില്‍ ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന് ബിഎസ് യെദ്യൂരപ്പ

By

Published : Apr 12, 2021, 3:16 PM IST

ബംഗളൂരു: ആവശ്യം വന്നാൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

'ആളുകൾ സ്വന്തം നന്മയ്ക്കായി പ്രതികരിക്കേണ്ടതുണ്ട്. അവര്‍ അത്തരത്തിലല്ലെങ്കില്‍ ഞങ്ങള്‍ക്ക് കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടി വരും. ആവശ്യം വരുകയാണെങ്കില്‍ ഞങ്ങള്‍ ലോക്ക്ഡൗൺ ഏർപ്പെടുത്തും'. മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംസാരിച്ചതായും, ചില ജില്ലകളില്‍ രാത്രികാല കര്‍ഫ്യൂ എര്‍പ്പെടുത്തിയ നടപടിയെക്കുറിച്ച് പ്രധാന മന്ത്രിയെ ധരിപ്പിച്ചതായും കർണാടക മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം ജനങ്ങള്‍ കൊവിഡിനെതിരെ ജാഗ്രത പാലിക്കണമെന്നും മാസ്ക്കും സാനിറ്റെെസറും ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഞായറാഴ്ച സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 10,000 കടന്നിരുന്നു.

ABOUT THE AUTHOR

...view details