ഹൈദരാബാദ്: തെലങ്കാന ഐടി വകുപ്പ് മന്ത്രി കെ.ടി രാമറാവുവിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ച വാർത്ത അദ്ദേഹം തന്നെയാണ് ട്വീറ്ററിലൂടെ അറിയിച്ചത്. താൻ ഹോം ക്വാറന്‍റൈനിൽ തുടരുകയാണെന്നും താനുമായി സമ്പർക്കത്തിലായവർ ഉടൻ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം അറിയിച്ചു.
തെലങ്കാന ഐടി വകുപ്പ് മന്ത്രി കെ.ടി രാമറാവുവിന് കൊവിഡ്
താൻ ഹോം ക്വാറന്‍റൈനിൽ തുടരുകയാണെന്നും താനുമായി സമ്പർക്കത്തിലായവർ ഉടൻ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം അറിയിച്ചു
തെലങ്കാന ഐടി വകുപ്പ് മന്ത്രി കെ.ടി രാമറാവുവിന് കൊവിഡ്
തെലങ്കാനയിൽ 24 മണിക്കൂറിനുള്ളിൽ 5,567 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,73,468 ആയി. 23 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1899 ആയി. 3,21,788 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 49,781 ആണ്. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 86.16 ശതമാനവും മരണനിരക്ക് 0.50 ശതമാനവുമാണ്.