ബംഗളുരു: ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ തൊഴിലാളികൾ അനിശ്ചിതകാല സമരത്തിൽ.
തൊഴിലാളികൾ അനിശ്ചിതകാല സമരത്തിൽ: കർണാടകയില്‍ യാത്രാ ദുരിതം - അനിശ്ചിതകാല സമരം
ശമ്പള പരിഷ്കരണം, സ്ഥിര നിയമനം, വേതനം, ഷിഫ്റ്റ് എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികൾ സമരം ചെയ്യുന്നത്.
കെഎസ്ആർടിസി തൊഴിലാളികൾ ജോലിക്ക് വന്നിട്ടില്ല, അനുനയ ശ്രമങ്ങൾ നടക്കുകയാണ്, യാത്രക്കാർക്ക് പ്രൈവറ്റ് വാഹന സൗകര്യം ഏർപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും കെഎസ്ആർടിസി ഡിവിഷൻ കൺട്രോളർ നാഗരാജ് അറിയിച്ചു.
ട്രാൻസ്പോർട്ട് അസോസിയേഷൻ ശമ്പള പരിഷ്കരണം, സ്ഥിര നിയമനം, വേതനം, ഷിഫ്റ്റ് എന്നിവയെ സംബന്ധിച്ച് നിരവധി മീറ്റിങുകൾ ഗതാഗത മന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി എന്നുവരുമായി നടത്തിയെങ്കിലും തീരുമാനമാകാതെ പിരിഞ്ഞ സാഹചര്യത്തിലാണ് തൊഴിലാളികൾ സമരത്തിന് ആഹ്വാനം ചെയ്തത്.