ബെംഗളുരു:കർണാടക സ്‌റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്‍റെ (കെഎസ്‌ആർടിസി) ബസുകളിൽ ലൗഡ് സ്‌പീക്കറിൽ പാട്ടുകളും വീഡിയോകളും വെക്കുന്നത് കർണാടക സർക്കാർ നിരോധിച്ചു. ബസിൽ യാത്ര ചെയ്യുന്നവർ ലൗഡ് സ്‌പീക്കറിൽ പാട്ടുകളും വീഡിയോകളും വക്കുന്നത് സഹയാത്രികർക്ക് ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നുവെന്ന് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാരിന്‍റെ തീരുമാനം.
കർണാടകയിൽ ബസിനുള്ളിൽ 'ലൗഡ് സ്‌പീക്കർ മോഡ്' നിരോധിച്ചു - കർണാടക ബസ് സർവീസുകളിൽ 'ലൗഡ് സ്‌പീക്കർ മോഡ്' നിരോധിച്ചു
യാത്രക്കാരിൽ നിന്ന് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം.
കർണാടകയിൽ ബസിനുള്ളിൽ 'ലൗഡ് സ്‌പീക്കർ മോഡ്' നിരോധിച്ചു
വ്യാഴാഴ്‌ചയാണ് കെഎസ്‌ആർടിസി മാനേജിങ് ഡയറക്‌ടർ ശിവയോഗി കലാസാദ് ഇതു സംബ്ന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്. ബസിനുള്ളിൽ യാത്രക്കാരിൽ ആരെങ്കിലും ഉച്ചത്തിൽ പാട്ടുകൾ വെക്കുകയോ, വീഡിയോ കാണുകയോ ചെയ്‌താൽ ആദ്യം അവരോട് വിവരം അറിയിക്കാനും ശബ്‌ദം കുറക്കാൻ തയ്യാറായില്ലെങ്കിൽ പൊലീസിൽ വിവരം അറിയിക്കാനും ഉത്തരവിൽ പറയുന്നു. സമാന വിഷയത്തിൽ ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജിയും ഫയലിലുണ്ട്.
ALSO READ:കൊളോണിയൽ ശക്തികൾക്കെതിരെ പോരാടിയ കർണാടകയുടെ ധീര രാജ്ഞിമാർ