കേരളം

kerala

ETV Bharat / bharat

ഭാരത് ജോഡോ യാത്രയിൽ ചേരാൻ കാത്തിരുന്നു; ഫ്ലാഗ് ഓഫ് ചെയ്‌ത് നിമിഷങ്ങൾക്കകം കോൺഗ്രസ് നേതാവ് അന്തരിച്ചു - കൃഷ്‌ണകുമാർ പാണ്ഡെ അന്തരിച്ചു

കോൺഗ്രസ് സേവാദൾ ദേശീയ ജനറൽ സെക്രട്ടറി കൃഷ്‌ണകുമാർ പാണ്ഡെയ്ക്കാണ് ദാരുണാന്ത്യം. ഭാരത് ജോഡോ യാത്രയെ സ്വാഗതം ചെയ്യാൻ നാഗ്‌പൂരിൽ നിന്ന് നാന്ദേഡിലേയ്ക്ക് പോയതായിരുന്നു കൃഷ്‌ണകുമാർ

Krishna Kumar Pandey  National General Secretary of Seva Dal  Krishna Kumar Pandey died of a heart attack  Bharat Jodo Yatra maharashtra  Bharat Jodo Yatra latest news  Bharat Jodo Yatra updation  Bharat Jodo Yatra entered Maharashtra  malayalam news  national news  ഭാരത് ജോഡോ യാത്ര  കോൺഗ്രസ് നേതാവിന് ദാരുണാന്ത്യം  കൃഷ്‌ണകുമാർ പാണ്ഡെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു  മലയാളം വാർത്തകൾ  ദേശീയ വാർത്തകൾ  കോൺഗ്രസ് സേവാദൾ ദേശീയ ജനറൽ സെക്രട്ടറി  കൃഷ്‌ണകുമാർ പാണ്ഡെ  കൃഷ്‌ണകുമാർ പാണ്ഡെ അന്തരിച്ചു  ഭാരത് ജോഡോ യാത്ര മഹാരാഷ്‌ട്രയിൽ
ഭാരത് ജോഡോ യാത്രയിൽ ചേരാൻ കാത്തിരുന്നു, ഫ്ലാഗ് ഓഫ് ചെയ്‌ത് നിമിഷങ്ങൾക്കകം കോൺഗ്രസ് നേതാവിന് ദാരുണാന്ത്യം

By

Published : Nov 8, 2022, 1:00 PM IST

മുംബൈ: ഭാരത് ജോഡോ യാത്രയ്‌ക്കിടെ കോൺഗ്രസ് സേവാദൾ ദേശീയ ജനറൽ സെക്രട്ടറി കൃഷ്‌ണകുമാർ പാണ്ഡെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഭാരത് ജോഡോ യാത്രയെ സ്വാഗതം ചെയ്യാൻ മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിൽ നിന്ന് നാന്ദേഡിലേയ്ക്ക് പോയതായിരുന്നു കൃഷ്‌ണകുമാർ.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര ഇന്നലെയാണ് മഹാരാഷ്‌ട്രയിൽ പ്രവേശിച്ചത്. സംസ്ഥാനത്ത് യാത്രയുടെ ഫ്ലാഗ് ഓഫ് നടത്തിയ ശേഷം അദ്ദേഹത്തിന് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

സംഭവത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ ജയറാം രമേശ്, ദിഗ്‌വിജയ് സിങ്, സേവാദൾ ദേശീയ പ്രസിഡന്‍റ് ലാൽജി ദേശായി, എച്ച്‌കെ പാട്ടീൽ, നാനാ പടോലെ, അശോക് ചവാൻ, ബാലാസാഹേബ് തൊറാട്ട്, സന്ദേശ് സിംഗാൽക്കർ, മഹേന്ദ്ര സിങ് വോറ എന്നിവർ ദുഃഖം രേഖപ്പെടുത്തി. അഞ്ച് സംസ്ഥാനങ്ങളിൽ പര്യടനം പൂർത്തിയാക്കിയ ശേഷം തെലങ്കാനയിൽ നിന്നാണ് പദയാത്ര മഹാരാഷ്‌ട്രയിലെത്തിയത്.

ABOUT THE AUTHOR

...view details