ന്യൂഡൽഹി: കരിപ്പൂർ വിമാന ദുരന്തത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങൾക്ക് എയർ ഇന്ത്യ ഇടക്കാല നഷ്‌ടപരിഹാരമായി 4.25 കോടി രൂപ നൽകിയെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. ആദ്യഘട്ടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എയർ ഇന്ത്യ പത്ത് ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും നൽകിയിരുന്നു.
കരിപ്പൂർ വിമാന ദുരന്തം; എയർ ഇന്ത്യ ഇടക്കാല നഷ്‌ടപരിഹാരം നൽകിയെന്ന് വ്യോമയാന മന്ത്രി - Kozhikode Crash
ആദ്യഘട്ടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എയർ ഇന്ത്യ പത്ത് ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും നൽകിയിരുന്നു.
വ്യോമയാന മന്ത്രി
ഓഗസ്റ്റ് ഏഴിനാണ് എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം അപകടത്തിൽപ്പെട്ടത്. പൈലറ്റും സഹപൈലറ്റുമടക്കം 18 പേർ മരിക്കുകയും 172 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.