ന്യൂഡൽഹി:രാജ്യതലസ്ഥാനത്ത് കൊവിഡ് കേസുകൾ കുറയുന്നു. ഡൽഹിയിൽ 24 മണിക്കൂറിൽ 1600 പേർക്ക് മാത്രമാണ് കൊവിഡ് റിപ്പോർട്ട് ചെയ്‌തതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഡൽഹിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 2.5 ശതമാനത്തിലെത്തി.
നിലവിൽ ലോക്ക്‌ഡൗൺ ഒരാഴ്‌ചകൂടി നീട്ടുകയാണെന്നും കൊവിഡ് കേസുകൾ ഈ നിരക്കിൽ കുറഞ്ഞാൽ മെയ് 31ഓടെ അൺലോക്ക് പ്രക്രിയ ആരംഭിക്കാമെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ഡൽഹിയിലെ കൊവിഡ് കേസുകളിൽ കുറവ് റിപ്പോർട്ട് ചെയ്‌തിരുന്നു. ഘട്ടം ഘട്ടമായാണ് അൺലോക്ക് പ്രവർത്തനങ്ങൾ നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.