ചണ്ഡിഗഡ്: കോട്‌കാപുര പൊലീസ് വെടിവയ്പ്പുമായി ബന്ധപ്പെട്ട കേസിൽ ജൂൺ 26ന് മുമ്പായി ഹാജരാകാൻ പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയും ശിരോമണി അകാലിദൾ (എസ്എഡി) പ്രസിഡന്‍റുമായ സുഖ്‌ബീർ സിങ് ബാദലിനോട് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി)ആവശ്യപ്പെട്ടു. പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനെ ചൊവ്വാഴ്‌ച അന്വേഷണ സംഘം ചോദ്യം ചെയ്‌തിരുന്നു.
2015ന് ഫരീദ്‌കോട്ടിൽ ഗുരു ഗ്രന്ഥ് സാഹിബിനെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് പ്രതിഷേധിച്ച ആളുകൾക്ക് നേരെ പൊലീസ് വെടിയുതിർത്ത സംഭവങ്ങൾ നടന്നപ്പോൾ ഉപമുഖ്യമന്ത്രിയായിരുന്നു സുഖ്‌ബീർ. ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.