കൊൽക്കത്ത :വ്യാജ കോൾ സെന്‍റർ നടത്തിയിരുന്ന എട്ട് പേർ അറസ്റ്റിൽ. കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഏരിയയിലാണ് ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കോൾ സെന്‍റർ പൊലീസ് കണ്ടെത്തിയത്. അതേസമയം കോൾ സെന്‍റർ ഉടമ രക്ഷപ്പെട്ടതായും ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായും കൊൽക്കത്ത പൊലീസ് അറിയിച്ചു.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ, ബുധനാഴ്‌ച രാത്രി ഗാർഡൻ റീച്ച് ഏരിയയിലെ ഒരു വീട്ടിൽ റെയ്‌ഡ് നടത്തിയതിലാണ് വ്യാജ കോൾ സെന്‍റർ കണ്ടെത്തിയത്. ഇവിടെ നിന്നും 19 ലക്ഷം രൂപയ്‌ക്ക് പുറമേ 13 ലാപ്‌ടോപ്പുകൾ, എട്ട് മൊബൈൽ ഫോണുകൾ, നാല് ഹാർഡ് ഡിസ്‌കുകൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു.