കൊല്‍ക്കത്ത:അന്തരിച്ച ബോളിവുഡ് ഗായകന് കെകെയ്ക്ക് വികാരനിര്‍ഭരമായ യാത്രയയപ്പ് നല്കി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. കൊല്‍ക്കത്തയിലെ സാംസ്കാരിക കേന്ദ്രമായ രബീന്ദ്ര സദനില്‍ വച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. ആകാശത്തേക്ക് ആചാരവെടി മുഴക്കി (ഗണ്‍ സല്യൂട്ട്) പ്രിയ ഗായകന് പൊലീസ് ആദരവ് അര്‍പ്പിച്ചു.
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബുധനാഴ്ച ഉച്ചയോടെ കെകെയുടെ മൃതദേഹം രവീന്ദ്ര സദനിൽ എത്തിച്ചു. കെകെയുടെ ജനപ്രിയ ഗാനം 'യാദ് ആയേംഗേ യേ പൽ' പശ്ചാത്തലത്തില്‍ മുഴങ്ങി. വികാരനിര്‍ഭര നിമിഷത്തില്‍ ചുറ്റും കൂടി നിന്ന ആരാധകരില്‍ പലരും വിതുമ്പി.
കെകെയുടെ ഭാര്യയും മകളും ചടങ്ങിൽ സന്നിഹിതരായിരുന്നു. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വച്ച് ആചാരവെടി സംഘടിപ്പിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം രബീന്ദ്ര സദനിലേക്ക് വേദി മാറ്റുകയായിരുന്നു.