മുംബൈ: മനുഷ്യന് വിനോദവും വരുമാനവും തരുന്ന ഒന്നാണ് മൃഗപരിപാലനം. സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാൻ ആരംഭിച്ചപ്പോൾ മുതൽ തന്നെ മനുഷ്യൻ വിവിധ മൃഗങ്ങളെയും ഒപ്പം കൂട്ടിയിരുന്നു. എന്നാൽ മൃഗങ്ങളെ ജലാശയത്തിന് സമീപം നിർത്തി കുളിപ്പിക്കുമ്പോൾ ജലാശയം മലിനമാകാൻ കാരണമാകാറുണ്ട്. ഇത്തരം സാഹചര്യങ്ങൾക്ക് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് മഹാരാഷ്‌ട്രയിൽ. എരുമകൾക്ക് വേണ്ടി ഒരു ബ്യൂട്ടിപാർലറാണ് ഇവിടെ നിർമിച്ചു നൽകിയിരിക്കുന്നത്. വലിയ ഒരു പറമ്പിൽ എരുമകൾക്ക് കുളിക്കാനായുള്ള സൗകര്യം ഒരുക്കി ജലാശയം മലിനമാകാതെ സൂക്ഷിക്കുന്നു എന്നതാണ് ഈ ബ്യൂട്ടിപാർലറിന്‍റെ പ്രത്യേകത.
പരിസ്ഥിതി സൗഹാർദമീ ബഫല്ലോ പാർലർ
ജലാശയം മലിനമാകാതെ സൂക്ഷിക്കുന്നു എന്നതാണ് ഈ ബ്യൂട്ടിപാർലറിന്‍റെ പ്രത്യേകത.
മഹാരാഷ്‌ട്രയിലെ കോലാപ്പൂരിലാണ് പരിസ്ഥിതി സൗഹാർദമായ ബ്യൂട്ടിപാർലർ നിർമിച്ചു നൽകിയിരിക്കുന്നത്. മൃഗങ്ങളെ ജലാശയങ്ങളിൽ കുളിപ്പിക്കുന്നത് നഗരസഭ നിരോധിച്ചതിനെ തുടർന്നാണ് ഇത്തരമൊരു ബ്യൂട്ടിപാർലർ ആരംഭിച്ചത്. എരുമകളെ കുളിപ്പിക്കുന്നതിനൊപ്പം അവയുടെ രോമം വടിച്ചു കൊടുക്കുകയും ചെയ്യാറുണ്ടിവിടെ. ഒപ്പം ചാണകവും മുടിയും സംഭരിക്കുകയും ചെയ്യുന്നു. ഇങ്ങനെ സംഭരിക്കുന്ന ചാണകം വളമായി ഉപയോഗിക്കുന്നു. അങ്ങനെ പരിസ്ഥിതി സംരക്ഷണത്തിന് സഹായമാകുകയാണ് ഈ ബ്യൂട്ടിപാർലർ.
അധികൃതരുടെ ഈ സംരംഭത്തില്‍ വളരെ സന്തുഷ്‌ടരാണ് കന്നുകാലി ഉടമകള്‍. ജലാശയങ്ങൾ മലിനമാകാതെ നല്ല രീതിയിൽ മുന്നോട്ട് പോകുകയാണ് ഈ പരിസ്ഥിതി സൗഹാർദ ബ്യൂട്ടിപാർലർ.