ന്യൂഡൽഹി: കേരള പിഎസ്‌സിയിലെ പിൻവാതിൽ നിയമന ആരോപണങ്ങൾ ലോക്‌സഭയിൽ ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. സംസ്ഥാന സർക്കാർ മന്ത്രിമാരുടെയും മുൻ മന്ത്രിമാരുടെയുമൊക്കെ ബന്ധുക്കൾക്ക് നിയമനം നൽകുകയാണ്. ഭരണ ഘടനാ സ്ഥാപനമായ പിഎസ്‌സിയെ സംസ്ഥാന സർക്കാർ രാഷ്‌ട്രീയ വൽക്കരിച്ചുവെന്നും കൊടിക്കുന്നിൽ ആരോപിച്ചു.
കേരള സർക്കാർ പിഎസ്‌സിയെ രാഷ്‌ട്രീയ വൽക്കരിക്കുന്നു: കൊടിക്കുന്നിൽ സുരേഷ് - പിഎസ്‌സി പിൻവാതിൽ ആരോപണങ്ങൾ
സംസ്ഥാന സർക്കാർ മന്ത്രിമാരുടെയും മുൻ മന്ത്രിമാരുടെയുമൊക്കെ ബന്ധുക്കൾക്ക് നിയമനം നൽകുകയാണ്. ഭരണ ഘടനാ സ്ഥാപനമായ പിഎസ്‌സിയെ സംസ്ഥാന സർക്കാർ രാഷ്‌ട്രീയ വൽക്കരിച്ചുവെന്നും കൊടിക്കുന്നിൽ ആരോപിച്ചു.
കേരള സർക്കാർ പിഎസ്‌സിയെ രാഷ്‌ട്രീയ വൽക്കരിക്കുന്നു: കൊടിക്കുന്നിൽ സുരേഷ്
പല താൽക്കാലിക നിയമനങ്ങളും സംവരണത്തെ അട്ടിമറിച്ചുകൊണ്ട് സർക്കാർ സ്ഥിരപ്പെടുത്തി. പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങളിലെ യുവാക്കളുടെ ഏക പ്രതീക്ഷയായ പിഎസ്‌സിയെയും എംപ്ലോയിമെന്‍റ് എക്‌സ്ചേഞ്ചിനെയും സംസ്ഥാന സർക്കാർ അട്ടിമറിക്കുകയാണെന്നും കൊടിക്കുന്നിൽ സഭയിൽ പറഞ്ഞു.