കേരളം

kerala

ETV Bharat / bharat

ബിജെപി എംഎല്‍എ കിഷോർ ഉപാധ്യായയുടെ സഹോദര ഭാര്യ നാസിയ യൂസഫിനെ വിട്ടയച്ച് കൊച്ചി പൊലീസ് - നാസിയ യൂസഫിനെ വിട്ടയച്ചു

ഉത്തരാഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ച ഉത്തരവ് ഹാജരാക്കിയതിനെത്തുടർന്നാണ് നാസിയ യൂസഫിനെ നെടുമ്പാശ്ശേരി പൊലീസ് വിട്ടയച്ചത്

കിഷോർ ഉപാധ്യായയുടെ സഹോദര ഭാര്യ നാസിയ യൂസഫിനെ വിട്ടയച്ചു  Kochi police release wanted criminal Nazia Yusuf  തട്ടിപ്പ് കേസിൽ അറസ്റ്റിലായ നാസിയ യൂസഫിനെ വിട്ടയച്ചു  നാസിയ യൂസഫിനെ വിട്ടയച്ചു  wanted criminal Nazia Yusuf released from police custody
കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്ത കിഷോർ ഉപാധ്യായയുടെ സഹോദര ഭാര്യ നാസിയ യൂസഫിനെ വിട്ടയച്ചു

By

Published : May 26, 2022, 10:48 PM IST

എറണാകുളം : കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്ത, ഉത്തരാഖണ്ഡ് ബിജെപി എംഎൽഎ കിഷോർ ഉപാധ്യായയുടെ സഹോദര ഭാര്യ നാസിയ യൂസഫിനെ വിട്ടയച്ചു. ഉത്തരാഖണ്ഡ് ഹൈക്കോടതിയിൽ ജാമ്യം അനുവദിച്ച ഉത്തരവ് ഇവർ ഇന്ന് ഹാജരാക്കിയതിനെ തുടർന്നാണ് നെടുമ്പാശ്ശേരി പോലീസ് ഇവരെ വിട്ടയച്ചത്. വിട്ടയച്ച വിവരം ഡെറാഡൂൺ പോലീസിനെ അറിയിക്കുകയും ചെയ്തു.

നിരവധി കേസുകളിൽ പ്രതിയായ നസിയക്കെതിരെ ലുക്ക്ഔട്ട് നോട്ടിസ് നിലവിലുളള സാഹചര്യത്തിലാണ് കൊച്ചി എയർപോർട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത് നെടുമ്പാശ്ശേരി പൊലീസിന് കൈമാറിയത്. ഒളിവിൽ കഴിഞ്ഞിരുന്ന നാസിയ യൂസഫ് കൊച്ചി വിമാനത്താവളത്തിൽ എത്തിയതിനെ തുടർന്ന് ബുധനാഴ്‌ച രാത്രിയായിരുന്നു കസ്റ്റഡിയിലെടുത്തത്.

READ MORE: കിഷോർ ഉപാധ്യായയുടെ സഹോദര ഭാര്യ കൊച്ചിയില്‍ അറസ്റ്റിൽ ; നാസിയ യൂസഫ് നിരവധി തട്ടിപ്പുകേസുകളിൽ പ്രതി

കോടികളുടെ, സർക്കാർ - സർക്കാരിതര ഭൂമി തട്ടിപ്പുകള്‍ അടക്കം നിരവധി കേസുകളിൽ നാസിയ യൂസഫിനെതിരെ പൊലീസ് അന്വേഷണം നടന്നുവരികയായിരുന്നു.

ABOUT THE AUTHOR

...view details