ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങള്‍ പുതിയ സംരംഭങ്ങളും ജോലികളും ആരംഭിക്കാന്‍ സാധ്യയുണ്ട്. ഏറ്റെടുക്കുന്ന ജോലികള്‍ വിദഗ്ധമായി പൂർത്തിയാക്കാൻ നിങ്ങൾക്ക് സാധിക്കും. എന്നിരുന്നാലും ചില ബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാവാനിടയുണ്ട്. അതുക്കൊണ്ട് തന്നെ എളുപ്പത്തിൽ പരിഹരിക്കാനാവുന്ന ഒന്നും തന്നെ ഇല്ല എന്ന കാര്യം നിങ്ങൾ മനസ്സിലാക്കണം.
കന്നി: നിങ്ങളുടെ കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം മനസിലാകാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാകാനിടയുണ്ട്. മധ്യസ്ഥതയിൽ ഒത്ത് തീർപ്പാക്കാനുള്ള നിങ്ങളുടെ കഴിവ് കാര്യങ്ങൾ ഇന്ന് ഹൃദ്യമായി പരിഹരിക്കുന്നതിന് നിങ്ങളെ സഹായിക്കും. ശാന്തമായും കണക്കു കൂട്ടലുകളോടെയുമുള്ള സമീപനം ജീവിതത്തിലെ പല പ്രശ്നങ്ങളും പരിഹരിക്കുന്നതിനും സഹായിക്കും.
തുലാം:നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള സ്വാദിഷ്ടമുള്ള ഭക്ഷണം ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലി കാര്യത്തില്‍ തീരുമാനങ്ങള്‍ ഏടുക്കേണ്ട സാഹചര്യങ്ങള്‍ വന്നേക്കാം. അതുക്കൊണ്ട് ഇത്തരം കാര്യങ്ങളില്‍ ഏറ്റവും മികച്ച തീരുമാനങ്ങള്‍ ഏടുക്കാന്‍ ശ്രമിക്കുക.
വൃശ്ചികം:നിങ്ങളുടെ സൗമ്യനായ സ്വഭാവം കാരണം ഇന്ന് മറ്റുള്ളവര്‍ക്ക് വേണ്ടി നല്ലത് ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയും. ഇന്ന് നിങ്ങള്‍ നിരവധി പേരുടെ ശ്രദ്ധ കേന്ദ്രമായി മാറും. അതുക്കൊണ്ട് മറ്റുള്ളവര്‍ നിങ്ങളുമായി കിടപിടിക്കാന്‍ ആഗ്രഹിക്കാനിടയുണ്ട്.
ധനു:ഓഫിസിൽ നിങ്ങൾ കാണിക്കുന്ന സമർപ്പണ മനോഭാവം കണക്കില്ലാത്ത ജോലിഭാരം നിങ്ങളെ ഏൽപ്പിക്കാന്‍ കാരണമായേക്കാം. ഇന്ന് ജോലിയിൽ നിങ്ങൾ അമിത താൽപര്യമുള്ളവനായി മാറാനുള്ള അവസരം ഉണ്ടാകും. എന്നാൽ വൈകുന്നേരത്തോടെ വിശ്രമം ലഭിക്കുകയും ബാക്കിയുള്ള സമയം ആശ്വാസത്തോടിരിക്കാനും സാധിക്കും.
മകരം: നിങ്ങൾ നിയമപരമായ ഏതെങ്കിലും ഒരു പ്രശ്നത്തിൽ അകപ്പെടാന്‍ സാധ്യതയുണ്ട്. അത്തരം സന്ദര്‍ഭങ്ങളുണ്ടായാല്‍ ശ്രദ്ധ ചെലുത്തണം. ഒരിക്കലും കാര്യങ്ങൾ വ്യക്തമാകാതെ അതിൽ നിന്ന് ഒഴിഞ്ഞ് പോകരുത്. ചിലപ്പോൾ സാമ്പത്തികനഷ്ടം വരെ വന്നേക്കാം. അതുക്കൊണ്ട് പ്രശ്നങ്ങള്‍ അഭിമഖീകരിക്കേണ്ടി വന്നാല്‍ അതിന്റെ കാര്യങ്ങള്‍ കൃത്യമായി മനസിലാക്കി മുന്നോട്ട് പോകുക.