ഹൈദരാബാദ്:സൂപ്പർമൂൺ, ബ്ലഡ്‌മൂൺ, ചന്ദ്രഗ്രഹണം എന്നീ പ്രതിഭാസങ്ങൾക്ക് ശേഷം 2021ലെ ആദ്യത്തെ സൂര്യഗ്രഹണം ജൂൺ 10ന് ദൃശ്യമാകും. ഉച്ചക്ക് 01.42നും 06.41നും ഇടയ്ക്കായിരിക്കും സൂര്യഗ്രഹണം. രാജ്യത്തിന്‍റെ വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിൽ ഭാഗിഗമായി സൂര്യഗ്രഹണം ദൃശ്യമാകും എന്നാണ് വിദഗ്‌ധർ പറയുന്നത്. പൂർണ സൂര്യഗ്രഹണം വടക്കേ അമേരിക്ക, കാനഡ, യൂറോപ്പ്, റഷ്യ എന്നീ രാജ്യങ്ങളിലാകും ദൃശ്യമാവുക.
Also Read:സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നാളെയോടെ ശക്തിപ്രാപിക്കും
'റിംഗ് ഓഫ് ഫയർ' എന്നും അറിയപ്പെടുന്ന ഈ പ്രതിഭാസം സംഭവിക്കുന്നത് സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ വരുമ്പോഴാണ്. ചന്ദ്രൻ ഭൂമിയിൽ നിന്ന് വളരെ അകലെയായിരിക്കുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ഗ്രഹത്തിൽ നിന്നുള്ള ദൂരം കാരണം ചന്ദ്രന് സൂര്യപ്രകാശം പൂർണമായും തടയാൻ കഴിയില്ല. അതിനാൽ സൂര്യപ്രകാശം 'റിംഗ് ഓഫ് ഫയർ' രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു. 2021 ലെ രണ്ടാമത്തെ സൂര്യഗ്രഹണം ഡിസംബർ 4 ന് നടക്കുമെന്നാണ് റിപ്പോർട്ടുകൾ.
Also Read:മഹാരാഷ്ട്രയില്‍ നദി മുറിച്ചുകടക്കാന്‍ ശ്രമിച്ച സ്ത്രീകള്‍ ഒഴുക്കില്‍പെട്ടു