കേരളം

kerala

ETV Bharat / bharat

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ യു.പിയില്‍ കിസാൻ മഹാപഞ്ചായത്ത്; അതീവ സുരക്ഷ - Kisan Mahapanchayat underway amid tight security

ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരും സംഗമത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.

Kisan Mahapanchayat  യു.പിയില്‍ കിസാൻ മഹാപഞ്ചായത്ത്  കിസാൻ മഹാപഞ്ചായത്ത്  കേന്ദ്രത്തിന്‍റെ കാര്‍ഷിക നിയമങ്ങള്‍  Kisan Mahapanchayat underway amid tight security  UPs Muzaffarnagar
കേന്ദ്രത്തിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ യു.പിയില്‍ കിസാൻ മഹാപഞ്ചായത്ത്; അതീവ സുരക്ഷ

By

Published : Sep 5, 2021, 3:25 PM IST

മുസാഫർനഗർ:കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തില്‍ ഉത്തർപ്രദേശിലെ മുസാഫര്‍ നഗറിൽ പ്രതിഷേധ സംഗമം. കിസാൻ മഹാപഞ്ചായത്ത് എന്ന പേരിലാണ് പരിപാടി.

സുരക്ഷ ഉറപ്പുവരുത്താൻ നടപടി സ്വീകരിച്ചതായി ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു. അയൽ സംസ്ഥാനങ്ങളായ ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരും സംഗമത്തിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്.

ഡ്രോൺ ക്യാമറകളിലൂടെ പൊലീസ് നിരീക്ഷണം നടത്തുന്നുണ്ട്. മഹാപഞ്ചായത്ത് നടക്കുന്ന മൈതാനത്ത് സുരക്ഷ കവാടങ്ങളും ഒരുക്കിയിട്ടുണ്ടെന്നും പൊലീസ് ഡയറക്‌ടര്‍ മുകുൾ ഗോയൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ALSO READ:'നെഹ്‌റുവിനെ ഇങ്ങനെ വെറുക്കുന്നതെന്തിന്' ; കേന്ദ്രത്തോട് ശിവസേന

ABOUT THE AUTHOR

...view details