കേരളം

kerala

By ETV Bharat Kerala Team

Published : Aug 27, 2023, 5:14 PM IST

ETV Bharat / bharat

King Of Kotha Box office Collection മൂന്ന് ദിനം കൊണ്ട് 11 കോടി? ബോക്‌സോഫിസില്‍ പൊരുതി ദുല്‍ഖറുടെ കിംഗ് ഓഫ് കൊത്ത

King Of Kotha collection പ്രേക്ഷകര്‍ കാത്തിരുന്ന ദുൽഖർ സൽമാന്‍റെ കിംഗ് ഓഫ് കൊത്ത ഓഗസ്‌റ്റ് 24നാണ് റിലീസ് ചെയ്‌തത്. വലിയ ആഘോഷ ആരവങ്ങളോടെ തിയേറ്ററുകളില്‍ എത്തിയ ചിത്രം ബോക്‌സോഫിസില്‍ മികച്ച സംഖ്യകള്‍ തികയ്‌ക്കാനുള്ള ഓട്ടത്തിലാണ്

King Of Kotha box office  King Of Kotha box office day 3  Dulquer Salmaan  Dulquer Salmaan action drama  Dulquer Salmaan in King of kotha  King Of Kotha total collection  ദുല്‍ഖറുടെ കിംഗ് ഓഫ് കൊത്ത  കിംഗ് ഓഫ് കൊത്ത  കിംഗ് ഓഫ് കൊത്ത  ദുൽഖർ സൽമാൻ  Dulquer Salmaan  ഐശ്വര്യ ലക്ഷ്‌മി  ഗൺസ് ആൻഡ് ഗുലാബ്‌സ്  Guns and Gulaabs
King Of Kotha box office

ദുൽഖർ സൽമാൻ (Dulquer Salmaan) നായകനായെത്തിയ ഗ്യാങ്സ്‌റ്റർ ഡ്രാമ കിംഗ് ഓഫ് കൊത്ത എല്ലാ ഭാഷകളിലുമായി ഇതുവരെ നേടിയത് 11.7 കോടി രൂപയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 'കിംഗ് ഓഫ് കൊത്ത' (King of Kotha) അതിന്‍റെ മൂന്നാം ദിനത്തില്‍ ഇന്ത്യയില്‍ നിന്നും നേടിയത് 2.25 കോടി രൂപയെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്.

ഓഗസ്‌റ്റ് 24ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലും റിലീസ് ചെയ്‌തിരുന്നു. ഐശ്വര്യ ലക്ഷ്‌മി (Aishwarya Lekshmi) നായികയായ ചിത്രത്തില്‍ ഗോകുൽ സുരേഷ്, ഷബീർ കല്ലറക്കൽ, പ്രസന്ന തുടങ്ങിയവരും സുപ്രധാന വേഷത്തില്‍ എത്തുന്നു.

പ്രദര്‍ശന ദിനത്തില്‍ 6.85 കോടി രൂപ നേടിയ ചിത്രം രണ്ടാം ദിനത്തില്‍ (ഓഗസ്‌റ്റ് 25 - വെള്ളി) എല്ലാ ഭാഷകളില്‍ നിന്നും 2.6 കോടി രൂപയാണ് ഇന്ത്യയിൽ നിന്നും സ്വന്തമാക്കിയത്. മൂന്നാം ദിനത്തില്‍ ഇന്ത്യയില്‍ നിന്നും 11.7 കോടി രൂപയും നേടി. അഭിലാഷ് ജോഷി സംവിധാനം ചെയ്‌ത ചിത്രം വേഫേറർ ഫിലിംസും സീ സ്‌റ്റുഡിയോയും ചേർന്നാണ് നിര്‍മിച്ചത്.

നിർമാതാവ് എന്ന നിലയിൽ 'കിംഗ് ഓഫ് കൊത്ത'യെ പിന്തുണയ്ക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് ദുല്‍ഖര്‍ അടുത്തിടെ ഒരു വാര്‍ത്ത ഏജന്‍സിയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. 'ഇന്ന് ആളുകൾ തിയേറ്റർ അനുഭവം തേടുന്നു. മലയാളത്തിൽ ഞങ്ങൾ അത്തരം വ്യക്തിപരവും യഥാർഥവുമായ കഥകൾ പറയുന്നു... നിങ്ങൾ ആളുകളെ തിയേറ്ററുകളിലേക്ക് ആകർഷിക്കേണ്ടതുണ്ട്. അവർ വന്ന് ആഘോഷിക്കണം. അത് സാങ്കേതികമായി മികച്ചതും ദൃശ്യപരമായി അതിശയിപ്പിക്കുന്നതും ആയിരിക്കണം.' -ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

ദുൽഖർ സൽമാന്‍റെ ആറാമത്തെ നിർമാണ സംരംഭമാണ് 'കിംഗ് ഓഫ് കൊത്ത'. എന്നാൽ പത്ത് വർഷത്തിലേറെ നീണ്ട ദുല്‍ഖറുടെ കരിയറിലെ ആദ്യ ആക്ഷൻ ഡ്രാമയാണീ ചിത്രം. 2019 മുതല്‍ 'കിംഗ് ഓഫ് കൊത്ത'യ്‌ക്ക് വേണ്ടി ദുല്‍ഖര്‍ പ്രവര്‍ത്തിച്ചിരുന്നു. 'കിംഗ് ഓഫ് കൊത്ത'യുടെ റിലീസിന് പിന്നാലെ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്‌ബുക്കില്‍ എത്തിയിരുന്നു. വികാരഭരിതമായൊരു കുറിപ്പാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

'സ്‌നേഹം! എനിക്ക് സ്വപ്‌നം കാണാന്‍ കഴിയുന്നതിലും അപ്പുറമുള്ള സ്‌നേഹം എനിക്ക് എപ്പോഴും ലഭിച്ചിട്ടുണ്ട്. ഞാന്‍ ഇവിടെ ഉണ്ടാകാന്‍ കാരണം നിങ്ങള്‍ ഓരോരുത്തരും ആണ്. ആ സ്‌നേഹം കാരണമാണ് എല്ലാ സമയത്തും ഞാന്‍ എല്ലാം നല്‍കുന്നത്. വീണ് പോകുമ്പോഴെല്ലാം എന്നെ നിങ്ങള്‍ പിടിച്ചുയര്‍ത്തി. അത് എന്നെ വിനയാന്വിതനാക്കുകയും കഠിനമായി ശ്രമിക്കുന്നത് തുടരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

നിങ്ങളുടെ കോളുകളും സന്ദേശങ്ങളും എന്നെ വാനോളം ഉയര്‍ത്തി. ഞങ്ങളുടെ സിനിമയ്ക്ക് പ്രേക്ഷകരില്‍ നിന്നും ഇത്രയധികം സ്നേഹം ലഭിക്കുന്നതില്‍ ഞാന്‍ വിനീതനാണ്. ഓരോ സിനിമയും, ഒരു സെറ്റിലെ ഓരോ ദിവസവും പഠനാനുഭവമാണ്! നിങ്ങളെ രസിപ്പിക്കാന്‍ അവസരം നല്‍കിയ ഓരോരുത്തര്‍ക്കും വലിയ ആലിംഗനം. നിങ്ങളുടെ ഓണത്തിന്‍റെ ഭാഗമാകാന്‍ ഞങ്ങള്‍ക്ക് സാധിച്ചതില്‍ സന്തോഷം. ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്നും പ്രേക്ഷകര്‍ക്ക് ഞാന്‍ നന്ദി പറയുന്നു' - ഇപ്രകാരമായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍റെ കുറിപ്പ്.

അടുത്തിടെ ദുല്‍ഖര്‍ സല്‍മാന്‍റെ ബോളിവുഡ് വെബ് സീരീസും പുറത്തിറങ്ങിയിരുന്നു. രാജ് നിദിമോരു - കൃഷ്‌ണ ഡികെയും (Raj Nidimoru - Krishna DK) എന്നിവര്‍ ചേർന്ന് ഒരുക്കിയ 'ഗൺസ് ആൻഡ് ഗുലാബ്‌സ്' (Guns and Gulaabs) എന്ന നെറ്റ്ഫ്ലിക്‌സ് സീരീസിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

Also Read:King of Kotha song - Kotha Raja : ട്രെന്‍ഡായി കൊത്ത രാജ ; റാപ്പില്‍ പാടി അഭിനയിച്ച് ഡബ്‌സീയും അസല്‍ കൊലാറും റോള്‍ റിദയും

ABOUT THE AUTHOR

...view details