ബെംഗളൂരു: ഉടുമ്പിനെ വിഴുങ്ങാൻ ശ്രമിക്കുന്നതിനിടെ കൂറ്റൻ രാജവെമ്പാല പിടിയിലായി. കര്‍ണാടകയിലെ മേലന്തബെട്ടു സ്വദേശി ശശിരാജ് ഷെട്ടിയുടെ വീടിന് പിന്നില്‍ നിന്നാണ് രാജവെമ്പാലയെ പിടിച്ചത്. പാമ്പിനെ കണ്ട വീട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പാമ്പ് പിടിത്തക്കാരനായ അശോക് കുമാര്‍ ലൈല സ്ഥലത്തെത്തുകയായിരുന്നു. പിന്നീട് ഇയാള്‍ പാമ്പിനെ നാട്ടുകാരുടെ സഹായത്തോടെ വനത്തില്‍ വിട്ടയച്ചു.
ഉടുമ്പിനെ വിഴുങ്ങാൻ ശ്രമിക്കുന്നതിനിടെ കൂറ്റന്‍ രാജവെമ്പാല പിടിയിലായി: വീഡിയോ - national news updates
രാജവെമ്പാലയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പാമ്പ് അശോക് കുമാറിനെ പാമ്പ് ആക്രമിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം
കര്‍ണാടകയില്‍ വീടിന് പിറകില്‍ കൂറ്റന്‍ രാജവെമ്പാല; പിടികൂടി വനത്തില്‍ വിട്ടയച്ചു: വീഡിയോ
അശോക് കുമാര്‍ ലൈല പാമ്പിനെ പിടികൂടുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി. രാജവെമ്പാലയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പാമ്പ് അശോക് കുമാറിനെ പാമ്പ് ആക്രമിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.