മുംബൈ: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ക്കിടെ (farmers protest) മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് (kin of died farmers) പിഎം കെയര്‍ ഫണ്ടില്‍ (PM care fund) നിന്ന് ധനസഹായം (compensation for died farmers) നല്‍കണമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് (Shiv Sena MP Sanjay Raut). പ്രതിഷേധത്തിനിടെ ജീവൻ നഷ്‌ടപ്പെട്ട കർഷകരുടെ ബന്ധുക്കൾക്ക് ധനസഹായം നല്‍കണമെന്ന ആവശ്യം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നിട്ടുണ്ടെന്ന് റാവത്ത് പറഞ്ഞു.
പിഎം കെയര്‍ ഫണ്ടിൽ കണക്കിൽപ്പെടാത്ത പണം കിടക്കുന്നുണ്ടെന്ന ആരോപണം ഉന്നയിച്ച റാവത്ത് ഈ ഫണ്ട്, മരിച്ച കർഷകരുടെ ബന്ധുക്കൾക്ക് നല്‍കാന്‍ ഉപയോഗിക്കണമെന്ന് പറഞ്ഞു. 'കർഷകരോട് മാപ്പ് പറഞ്ഞാൽ മാത്രം പോരാ, അവരുടെ കുടുംബങ്ങളെ പിന്തുണയ്ക്കുകയും വേണം,' പ്രധാനമന്ത്രിയുടെ പ്രസംഗത്തെ പരാമർശിച്ചുകൊണ്ട് റാവത്ത് പറഞ്ഞു.