ലഖ്‌നൗ: കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ ഡോക്ടർ ശാർദ സുമനെ ശ്വാസകോശമാറ്റ ശസ്ത്രക്രിയക്കായി ഹൈദരാബാദിലെ കിംസ് ആശുപത്രിയിലേക്ക് മാറ്റി. ഗർഭകാലത്തും രോഗികളെ പരിചരിക്കുന്നതിനിടയിലാണ് റാം മനോഹർ ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്സ് വകുപ്പിൽ ജൂനിയർ ഡോക്ടറായ സുമൻ കൊവിഡ് ബാധിതയാകുന്നത്.
ഏപ്രിൽ 14ന് കൊവിഡ് പോസിറ്റീവായ ഡോ. സുമൻ മെയ് ഒന്നിന് കുഞ്ഞിന് ജന്മം നൽകിയിരുന്നു. എന്നാൽ അതിനിടെ ശ്വാസകോശങ്ങള്‍ കൊവിഡ് മൂലം തകരാറിലാവുകയായിരുന്നു.
ലോഹ്യ ആശുപത്രിയിലെ തന്നെ ക്രിട്ടിക്കൽ കെയർ വകുപ്പിലെ പ്രൊഫസർ പി.കെ ദാസിന്‍റെ മേൽനോട്ടത്തിൽ 45 ദിവസത്തോളം വെന്‍റിലേറ്റർ നിരീക്ഷണത്തിലായിരുന്നു ഡോ, സുമൻ.