കേരളം

kerala

ETV Bharat / bharat

'പ്രാരാബ്‌ധക്കാരെ കണ്ടെത്തി വിലപേശും, തുടര്‍ന്ന് ഭീഷണിപ്പെടുത്തി ശസ്‌ത്രക്രിയ'; വിശാഖപട്ടണത്ത് പിടിമുറുക്കി 'വൃക്ക മാഫിയ' - എല്ലുരോഗ വിദഗ്‌ദന്‍

പെൻഡുർത്തിയിലെ ശ്രീ തിരുമല ആശുപത്രിയിൽ വച്ച് എല്ലുരോഗ വിദഗ്‌ദന്‍ വൃക്കം നീക്കം ചെയ്‌തുവെന്ന പരാതിയിലാണ് മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ ചുരുളഴിയുന്നത്

Kidneys of the poor are being removed  private hospital  Visakhapatnam  Kidney Mafia  money bargain  പ്രാരാബ്‌ധക്കാരെ കണ്ടെത്തി വിലപേശും  ഭീഷണിപ്പെടുത്തി ശസ്‌ത്രക്രിയ  വിശാഖപട്ടണത്ത് പിടിമുറുക്കി വൃക്ക മാഫിയ  വൃക്ക മാഫിയ  വൃക്ക  ശ്രീ തിരുമല ആശുപത്രി  എല്ലുരോഗ വിദഗ്‌ദന്‍  വിനയ് കുമാര്‍
'പ്രാരാബ്‌ധക്കാരെ കണ്ടെത്തി വിലപേശും, തുടര്‍ന്ന് ഭീഷണിപ്പെടുത്തി ശസ്‌ത്രക്രിയ'; വിശാഖപട്ടണത്ത് പിടിമുറുക്കി 'വൃക്ക മാഫിയ'

By

Published : Apr 29, 2023, 6:07 PM IST

വിശാഖപട്ടണം:ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ട് മുന്നോട്ടുപോകാന്‍ കഴിയാത്തവരാണ് വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക് വിധേയമാവാറുള്ളത്. ഇവര്‍ക്കായി വൃക്കദാനം ചെയ്യാറുള്ളത് അടുത്ത ബന്ധുക്കളോ സന്നദ്ധരായ മറ്റ് വ്യക്തികളോ ആവും. മുന്നിലുള്ള സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പണം കണ്ടെത്താനായി പാവപ്പെട്ട ചിലരും വൃക്കദാനം ചെയ്യാന്‍ മുന്നോട്ടുവരാറുണ്ട്.

അത്യധികം ഗൗരവമേറിയ വിഷയമായതിനാല്‍ തന്നെ വൃക്ക നല്‍കല്‍ എന്നതിന് പകരം വൃക്കദാനം എന്ന പദമാണ് ഇവയ്‌ക്ക് സാധാരണമായി ഉപയോഗിക്കാറുള്ളത്. വൃക്ക മാറ്റം ചെയ്‌ത് അനധികൃതമായി പണം കൊയ്യുന്ന സംഘങ്ങളെ കുറിച്ച് വാര്‍ത്തകളും സിനിമകളും പൊതുമധ്യത്തില്‍ ഏറെ വന്നതുമാണ്. അത്തരം സംഭവങ്ങളില്‍ ദ്രുതഗതിയില്‍ അന്വേഷണം പ്രഖ്യാപിക്കലും കണ്ണില്‍പൊടിയിടല്‍ നടപടികളുമല്ലാതെ മറ്റൊന്നും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാവാറില്ല. അതുകൊണ്ടുതന്നെ ഇത്തരം വൃക്ക മോഷണസംഘങ്ങള്‍ ഇന്നും സജീവവുമാണ്. ഇതിന്‍റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് വിശാഖപട്ടണത്ത് കണ്ടത്.

എല്ലുരോഗ വിദഗ്‌ധനും വൃക്ക നീക്കം ചെയ്യല്‍ ശസ്‌ത്രക്രിയയും:മധുരവാഡ നിവാസിയായ വിനയ് കുമാറാണ് പെൻഡുർത്തിയിലെ ശ്രീ തിരുമല ആശുപത്രിയിൽ വച്ച് പരിചയ സമ്പന്നനല്ലാത്ത ഡോക്‌ടര്‍ വൃക്ക നീക്കം ചെയ്‌തുവെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ വൃക്ക നീക്കം ചെയ്‌തതായി വ്യക്തമായി. ഇതോടെ രജിസ്‌ട്രേഷനോ അനുമതിയോ ഇല്ലാതെ വൃക്ക നീക്കം ചെയ്‌തതിന് ജില്ല കലക്‌ടറുടെ നിര്‍ദേശപ്രകാരം ആശുപത്രി പൂട്ടിക്കുകയായിരുന്നു.

പൊലീസ് അന്വേഷണം ഇങ്ങനെ:ആശുപത്രിയിലെ എല്ലുരോഗ വിദഗ്‌ധനായ പരമേശ്വര റാവുവാണ് വിനയ് കുമാറുമായി വൃക്ക നീക്കം ചെയ്യുന്നതിനെ ക്കുറിച്ച് സംസാരിക്കുന്നത്. അതുകൊണ്ടുതന്നെ ഇദ്ദേഹം തന്നെയാണോ വൃക്ക നീക്കം ചെയ്യല്‍ ശസ്‌ത്രക്രിയ നടത്തിയത് എന്നും മറ്റ് നെഫ്രോളജി ഡോക്‌ടർമാരുടെ സേവനം ഇയാള്‍ തേടിയിരുന്നോ എന്നതും പരാതിയിന്മേല്‍ അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. കൂടാതെ നിലവിലുള്ള ഓപറേഷന്‍ തിയറ്റർ കിഡ്നി ഓപ്പറേഷന് അനുയോജ്യമാണോ എന്നും അതല്ല മറ്റൊരിടത്താണോ ശസ്‌ത്രക്രിയ നടന്നതെന്നും പൊലീസ് അന്വേഷണം നടത്തിവരികയാണ്. അതേസമയം സംഭവത്തില്‍ ഡോ.പരമേശ്വര റാവു അന്വേഷണം നേരിടുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചതോടെ കൂടുതല്‍ ആളുകള്‍ ഇയാള്‍ക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തി. ഇതേ ആശുപത്രിയില്‍ വച്ച് തങ്ങളുടെയും വൃക്കകള്‍ നീക്കം ചെയ്‌തുവെന്നാണ് ഇവരുടെ ആരോപണം.

കച്ചവടം ബുദ്ധിമുട്ടുകള്‍ മറയാക്കി:ടാക്‌സി ഡ്രൈവറായി ജോലി നോക്കുന്നയാളാണ് മധുരവാഡ വംബെ കോളനി നിവാസിയായ വിനയ്‌ കുമാര്‍. ഇദ്ദേഹത്തിന്‍റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അറിയാവുന്ന കോളനി നിവാസി തന്നെയായ കാമരാജുവാണ് വൃക്ക വില്‍പന ചെയ്‌താല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് വിനയ് കുമാറിനെ വിശ്വസിപ്പിക്കുന്നത്. ഒരു വൃക്കയ്‌ക്ക് എട്ടര ലക്ഷം രൂപ നല്‍കാമെന്ന് കാമരാജു വിനയിനോട് അറിയിച്ചു. പിന്നീട് ഇയാളെ 2022 ഒക്‌ടോബര്‍ 17 ന് പരിശോധന കേന്ദ്രത്തിലെത്തിച്ച് പരിശോധനകള്‍ക്കും വിധേയനാക്കി. ആദ്യം കാമരാജുവിന്‍റെ മോഹന വാഗ്‌ദാനങ്ങളില്‍ വീണുപോയെങ്കിലും പരിശോധനകള്‍ക്ക് ശേഷം വിനയ്‌ കുമാറിന് മനംമാറ്റമുണ്ടായി. ഇതോടെ ഇയാള്‍ വൃക്ക നല്‍കാന്‍ തയ്യാറല്ലെന്നറിയിച്ച് ഹൈദരാബാദില്‍ നിന്ന് മടങ്ങി.

പിന്നില്‍ മാഫിയ:എന്നാല്‍ പരിശോധനകള്‍ക്കായി 50,000 ത്തിലധികം രൂപ ചെലവായി എന്നും അതിനാല്‍ പിന്മാറാന്‍ സമ്മതിക്കില്ലെന്നും ഭീഷണി മുഴക്കി. സഹകരിച്ചില്ലെങ്കില്‍ കുടുംബാംഗങ്ങളെ ബുദ്ധിമുട്ടിക്കുമെന്നും ഇയാള്‍ അറിയിച്ചു. മാത്രമല്ല ഹൈദരാബാദിൽ നിന്ന് മകൻ അയച്ചതാണെന്ന് പറഞ്ഞ് വിനയ്‌കുമാറിന്‍റെ പിതാവിന് അഞ്ച് ലക്ഷം രൂപ കൈമാറുന്ന വീഡിയോയും ഇയാള്‍ വിനയ്‌ കുമാറിന് കൈമാറി. ബാക്കി തുക ശസ്‌ത്രക്രിയയ്‌ക്ക് ശേഷം നല്‍കാമെന്നും കാമരാജു ഉറപ്പുനല്‍കി. ഇതോടെ മറ്റുമാര്‍ഗങ്ങളില്ലാതെ വിനയ്‌കുമാര്‍ വൃക്ക നീക്കംചെയ്യല്‍ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായി.

പരാതിയിലേക്കെത്തുന്നത് ഇങ്ങനെ:ശസ്‌ത്രക്രിയയ്‌ക്ക് ശേഷം മരുന്നുകളൊന്നും നല്‍കാതെ ബ്രേക്കര്‍മാര്‍ വിനയ്‌കുമാറിനെ കാറില്‍ കയറ്റി മടക്കിയയച്ചു. ഇതിനിടെ രണ്ടര ലക്ഷം രൂപ വിനയ്‌ കുമാറിന്‍റെ കയ്യില്‍ നല്‍കുകയും ചെയ്‌തു. ശസ്‌ത്രക്രിയയുടെ വിവരം കോളനി നിവാസികള്‍ അറിഞ്ഞാല്‍ അപമാനിതനാകുമെന്ന ഭയത്തില്‍ വീട്ടിലെത്തി ഒരാഴ്‌ചയോളം ഇയാള്‍ ആരോടും സംസാരിക്കാനും കൂട്ടാക്കിയില്ല. എന്നാല്‍ ദിവസങ്ങള്‍ കഴിയുന്തോറും കൈകാലുകളുടെ ചലനങ്ങള്‍ക്ക് സാരമായ ബുദ്ധിമുട്ട് ആരംഭിച്ചതോടെ ഇയാള്‍ ബന്ധുക്കളോട് വിവരം തുറന്നുപറയുകയായിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതിയെത്തുന്നതും അന്വേഷണവും നടപടികളുമുണ്ടാവുന്നതും.

ABOUT THE AUTHOR

...view details