സഹോദരി ഇഷിത അദ്വാനിയും കർമ വിവാനുമായുള്ള വിവാഹത്തിന് മുന്നോടിയായി അണിഞ്ഞൊരുങ്ങി നടി കിയാര അദ്വാനി. ഓറഞ്ച്, സ്വർണ നിറങ്ങളിലുള്ള ലെഹങ്കയിൽ സുന്ദരിയായ കിയാര ചിത്രങ്ങൾ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചു. വിവാഹ ആഘോഷങ്ങളിൽ നിന്നുള്ള ചിത്രങ്ങളും നടി പങ്കുവച്ചിരുന്നു.
സഹോദരിയുടെ ചെവിക്ക് പിന്നിൽ കിയാര കൺമഷി പുള്ളി ഇടുന്നത് ചിത്രങ്ങളിൽ കാണാം. സബ്യസചിയുടെ ചുവപ്പ് നിറത്തിലുള്ള ലെഹങ്കയും പച്ച, സ്വർണ നിറങ്ങളിലുള്ള ആഭരണങ്ങളുമാണ് വധു ധരിച്ചത്. ഭൂൽ ഭുലയ്യ 2, ജഗ് ജഗ് ജിയോ എന്നിവയാണ് കിയാരയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.