കേരളം

kerala

ETV Bharat / bharat

'ചേരി ഭാഷ'യില്‍ പുലിവാലുപിടിച്ച് ഖുശ്‌ബു, ദലിതരെ അപമാനിച്ചെന്ന് വിമര്‍ശനം ; ഫ്രഞ്ച് അര്‍ഥം പറഞ്ഞ് തടിയൂരാന്‍ ശ്രമം - തൃഷയെക്കുറിച്ച് മന്‍സൂര്‍ അലിഖാന്‍

Actor and NCW member Khushbu's Cheri language statement goes wrong : എക്‌സില്‍ ഡിഎംകെ പ്രവര്‍ത്തകരുടെ വിമര്‍ശനത്തിന് മറുപടി നല്‍കിയപ്പോഴാണ് ഖുശ്‌ബുവിന് പിഴച്ചത്. താരത്തിന്‍റെ ചേരി ഭാഷ പ്രയോഗം വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവച്ചത്

Cheri language controversy Khushbu  Khushbu Cheri language controversy  bjp leader Khushbu in Cheri language statement  NCW member Khushbu Cheri language statement  actor bjp leader Khushbu controversies  നടി ഖുശ്‌ബുവിന്‍റെ ചേരി ഭാഷ വിവാദം  ഖുശ്‌ബു വിവാദങ്ങള്‍  ഖുശ്‌ബുവിന്‍റെ വിവാദ പ്രസ്‌താവനകള്‍  ഖുശ്‌ബുവിന്‍റെ വിവാദ പോസ്റ്റുകള്‍  ഖുശ്‌ബുവിന് എതിരായ കേസുകള്‍
Khushbu Cheri language statement goes wrong

By ETV Bharat Kerala Team

Published : Nov 24, 2023, 9:10 AM IST

ചെന്നൈ :പരാമര്‍ശങ്ങള്‍ കൊണ്ട് നിരവധി തവണ വിവാദങ്ങളില്‍പ്പെട്ട വ്യക്തിയാണ് നടിയും ബിജെപി നേതാവുമായ ഖുശ്‌ബു. വിവാഹത്തിന് മുന്‍പുള്ള ലൈംഗിക ബന്ധത്തെ കുറിച്ചുള്ള തന്‍റെ കാഴ്‌ചപ്പാട് തുറന്നുപറഞ്ഞതോടെ താരം പിടിച്ച പുലിവാല് ചെറുതൊന്നുമായിരുന്നില്ല. പ്രത്യക്ഷമായ വ്യക്തിഹത്യ അഭിമുഖീകരിക്കേണ്ടി വന്നതിന് പുറമെ സുപ്രീം കോടതി വരെ കയറേണ്ടിയും വന്നു. എന്നാല്‍ ഇപ്പോള്‍ ഖുശ്‌ബുവിന്‍റെ അധിക്ഷേപകരമായ 'ചേരി ഭാഷ' പരാമര്‍ശമാണ് ചൂടേറിയ ചര്‍ച്ചയ്‌ക്കും വിവാദങ്ങള്‍ക്കും തിരികൊളുത്തിയിരിക്കുന്നത് (Cheri language controversy Khushbu).

നടി തൃഷയ്‌ക്കുനേരെ നടന്‍ മന്‍സൂര്‍ അലിഖാന്‍ നടത്തിയ ലൈംഗിക ചുവയുള്ള പ്രസ്‌താവനയില്‍ പ്രതികരണവുമായി രംഗത്തെത്തിയതായിരുന്നു ദേശീയ വനിത കമ്മിഷന്‍ (NCW) അംഗം കൂടിയായ ഖുശ്‌ബു. മന്‍സൂര്‍ അലിഖാനെതിരെ വനിത കമ്മിഷന്‍ സ്വമേധയാ കേസ് എടുത്ത സംഭവത്തില്‍ ഖുശ്‌ബു എക്‌സില്‍ പ്രതികരണം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഖുശ്‌ബുബിനെതിരെ ഡിഎംകെ പ്രവര്‍ത്തകരും പാര്‍ട്ടി അനുഭാവികളും വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു.

മണിപ്പൂരിലെ സ്‌ത്രീകളുടെ ദുരവസ്ഥയില്‍ മൗനം പാലിക്കുകയും സിനിമ താരത്തിനുണ്ടായ മോശം അവസ്ഥയില്‍ പ്രതികരിക്കുകയും ചെയ്‌ത വനിത കമ്മിഷന്‍ അംഗത്തിന്‍റെ 'സെലക്‌ടീവ്' മനോഭാവത്തെ ചോദ്യം ചെയ്‌താണ് ഡിഎംകെ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. ഇതിനെതിരെ ഖുശ്‌ബു നല്‍കിയ മറുപടിയാണ് നിലവില്‍ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.

'ഡിഎംകെ ഗുണ്ടകള്‍ ചെയ്യുന്നത് ഇതാണ്. മോശം ഭാഷ ഉപയോഗിക്കുക. സ്‌ത്രീയെ അപമാനിക്കാനാണ് ഇവരും പഠിപ്പിക്കുന്നത്. ക്ഷമിക്കണം, എനിക്ക് നിങ്ങളുടെ 'ചേരി' ഭാഷയില്‍ സംസാരിക്കാന്‍ കഴിയില്ല. നിങ്ങള്‍ ഒരു അഭിഭാഷകനാണെന്ന് അറിയുമ്പോള്‍ ലജ്ജിക്കുന്നു. നിങ്ങളെ പോലുള്ള വിഡ്ഢികളെ നയിക്കുന്നതിനാല്‍ നിങ്ങളുടെ നേതാവിനോടും ലജ്ജ തോന്നുന്നു' -അഭിഭാഷകനായ ഒരു ഡിഎംകെ പ്രവര്‍ത്തകന് ഖുശ്‌ബു നല്‍കിയ മറുപടിയാണ് ഇത്. 'നിങ്ങളെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഒരു കൂട്ടം വിഡ്ഢികളെ സൂക്ഷിക്കുക' - പോസ്റ്റില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കെ സ്റ്റാലിനുള്ള മുന്നറിയിപ്പായി ഖുശ്‌ബു ഇപ്രകാരം കുറിച്ചിട്ടുമുണ്ട്.

ഖുശ്‌ബുവിന്‍റെ പരാമര്‍ശത്തില്‍ തമിഴ്‌ സംവിധായകന്‍ പാ രഞ്ജിത്തിന്‍റെ, ദലിത് ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന നീലം കള്‍ച്ചറല്‍ സെന്‍റര്‍ അടക്കം പ്രതികരണവുമായി രംഗത്തെത്തി. ചേരി ഭാഷയെന്ന പ്രയോഗത്തെ അപലപിച്ച് താരം മാപ്പ് പറയണമെന്ന് നീലം കള്‍ച്ചറല്‍ സെന്‍റര്‍ ആവശ്യപ്പെട്ടു (Dalit associations against actor bjp leader Khushbu in Cheri language statement).

'ജാതി-ലിംഗ ഭേദം തുടങ്ങി പല അടിച്ചമര്‍ത്തലുകള്‍ക്കും എതിരെ മുന്‍ തലമുറയിലെ ദലിത് സ്‌ത്രീകളുടെ ശക്തമായ ചെറുത്തുനില്‍പ്പുകള്‍ക്ക് സാക്ഷ്യം വഹിച്ച ഇടങ്ങളാണ് ചേരികള്‍. അശ്ലീലവും അനാദരവും പ്രകടിപ്പിക്കാന്‍ ഈ വാക്ക് ഉപയോഗിക്കുന്നത് ഇപ്പോള്‍ സാധാരണമായിരിക്കുകയാണ്. അതുവഴി ദലിത് സംസ്‌കാരത്തെയും സമൂഹിക ചരിത്രത്തെയും ജീവിതത്തെയും അവഗണിക്കുകയാണ്. ഇത് അസ്വീകാര്യവും അപലപനീയവുമാണ്. ശ്രീമതി ഖുശ്‌ബു നിരുപാധികം മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നു'- നീലം കള്‍ച്ചറല്‍ സെന്‍റര്‍ എക്‌സില്‍ കുറിച്ചു.

എന്നാല്‍ ഇതില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നടി. ചേരി എന്നത് അപകീര്‍ത്തിപരമായ വാക്കല്ലെന്നും ഫ്രഞ്ചില്‍ പ്രിയപ്പെട്ടവന്‍ അല്ലെങ്കില്‍ സ്‌നേഹിക്കപ്പെടുന്നത് എന്നൊക്കെയാണ് അര്‍ഥമെന്നും ഖുശ്‌ബു അവകാശപ്പെട്ടു.

ABOUT THE AUTHOR

...view details