ദുര്‍ഗ്:പ്രണയിച്ച് വിവാഹം കഴിച്ചതിന് മകളെ അച്ഛന്‍ കൊലപ്പെടുത്തി. ഛത്തീസ്‌ഗഡിലെ ദുര്‍ഗ് ജില്ലയിലെ ഭിലായി പട്ടണത്തില്‍ താമസിക്കുന്ന അമര്‍ദേവ് റായിയാണ് സ്വന്തം മകള്‍ ജ്യോതി റായിയെ കൊലപ്പെടുത്തിയത്. സ്വന്തം ഭര്‍ത്താവിനോടൊപ്പം, അമര്‍ദേവ് റായി ഇല്ലാത്ത സമയം നോക്കി, സ്വന്തം അമ്മയേയും സഹോദരിമാരെയും കാണാന്‍ വന്നതായിരുന്നു ജ്യോതി റായി.
പ്രണയിച്ച് വിവാഹം കഴിച്ചതിന് ഛത്തീസ്‌ഗഡില്‍ മകളെ അച്ഛന്‍ കൊലപ്പെടുത്തി - ദുരഭിമാനക്കൊല
അമ്മയെ കാണാനായി വീട്ടില്‍ വന്നപ്പോഴാണ് സ്വന്തം അച്ഛന്‍റെ ആക്രമണത്തിന് മകള്‍ക്ക് വിധേയമാകേണ്ടി വന്നത്. മറ്റ് പെണ്‍മക്കള്‍ക്കും ഭാര്യയ്‌ക്കും ഇയാളുടെ ആക്രമണത്തിന്‍റെ ഇരയാകേണ്ടി വന്നു
മകളെ അച്ഛന്‍ കൊലപ്പെടുത്തി
എന്നാല്‍ ആ സമയത്ത് അമര്‍ദേവ് റായി വീട്ടില്‍ വന്നു. തുടര്‍ന്ന് വാക്കത്തി എടുത്ത് ജ്യോതി റായിയേയും മറ്റ് രണ്ട് പെണ്‍മക്കളെയും ഭാര്യയേയും ആക്രമിക്കുകയായിരുന്നു അമര്‍ദേവ്. അമര്‍ദേവിന്‍റെ മറ്റ് പെണ്‍മക്കളായ വന്ദന റായി, പ്രീതി റായി, ഭാര്യ ദേവന്തി റായി എന്നിവരുടെ നില ഗുരുതരമാണ്. അമര്‍ദേവ് റായിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.
Last Updated : Feb 12, 2023, 10:46 PM IST