ഫരീദ്കോട്ട് (പഞ്ചാബ്): ഫരീദ്കോട്ട് ജില്ല ജഡ്‌ജിയുടെ ഔദ്യോഗിക വസതിക്ക് പുറത്ത് മതിലിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ. ഫരീദ്കോട്ടിൽ ഈ മാസത്തെ രണ്ടാമത്തെ സംഭവമാണിത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉടൻതന്നെ ചുവരിൽ എഴുതിയ മുദ്രാവാക്യങ്ങൾ പെയിന്‍റ് ചെയ്‌തു.
ഫരീദ്കോട്ട് ജില്ല ജഡ്‌ജിയുടെ വസതിക്ക് പുറത്തെ ചുവരിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ - ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉടൻതന്നെ ചുവരിൽ എഴുതിയ മുദ്രാവാക്യങ്ങൾ പെയിന്‍റ് ചെയ്‌തു.
ഫരീദ്കോട്ട് ജില്ല ജഡ്‌ജിയുടെ വസതിക്ക് പുറത്തെ ചുവരിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ
സംഭവത്തെ തുടർന്ന് പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്. പൊലീസ് നഗരത്തിൽ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ജഡ്‌ജിയുടെ ഔദ്യോഗിക വസതിക്ക് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.
ജൂൺ 6ന് പഞ്ചാബിലെ സുവർണ ക്ഷേത്രത്തിന് മുന്നിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളുമായി ഒരു വിഭാഗം തമ്പടിച്ചിരുന്നു. ജർണയിൽ സിങ് ഭിന്ദ്രൻവാലയുടെ ചിത്രങ്ങളുമായാണ് ദൽ ഖൽസ എന്ന ഖാലിസ്ഥാനി അനുകൂല ഗ്രൂപ്പുകളിലെ അംഗങ്ങളടക്കം സുവർണ ക്ഷേത്രത്തിന്‍റെ മുന്നിൽ മുദ്രാവാക്യങ്ങൾ മുഴക്കി എത്തിയത്.