കീലോങ്ങ് ഹിമാചലിലെ ഏറ്റവും തണുത്ത പ്രദേശം ; രേഖപ്പെടുത്തിയത് മൈനസ് 6.6 ഡിഗ്രി സെൽഷ്യസ് - india winter
സംസ്ഥാനത്തെ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്‌ചയാരംഭിച്ചെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ്.
ഷിംല: ഹിമാചൽ പ്രദേശിലെ ടൂറിസ്റ്റ് ഹോട്ട്‌സ്പോട്ടായ മണാലിയിൽ മൈനസ് 1.5 ഡിഗ്രി സെൽഷ്യസ് തണുപ്പ് രേഖപ്പെടുത്തി. ചൊവ്വാഴ്‌ച കീലോങ്ങ് പ്രദേശത്ത് മൈനസ് 6.6 ഡിഗ്രി സെൽഷ്യസ് തണുപ്പാണ് രേഖപ്പെടുത്തിയത്. കീലോങ്ങാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തണുപ്പ് രേഖപ്പെടുത്തിയ സ്ഥലമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിന്നൗറിലെ കൽപയിൽ മൈനസ് 2.1 ഡിഗ്രി സെൽഷ്യസും ഡൽഹൗസി, ഷിംല എന്നിവ യഥാക്രമം 3.6, 4.8 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയെന്ന് ഷിംല കാലാവസ്ഥ കേന്ദ്ര ഡയറക്‌ടർ മൻമോഹൻ സിംഗ് പറഞ്ഞു. കിലോംഗ്, കൽപ്പ തുടങ്ങിയ സംസ്ഥാനത്തെ ഉയർന്ന പ്രദേശങ്ങളിൽ യഥാക്രമം 2 സെന്‍റീമീറ്ററും 0.4 സെന്‍റീമീറ്ററും മഞ്ഞുവീഴ്‌ചയും ലഭിച്ചു. നഹാൻ ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ 22.9 മില്ലിമീറ്റർ മഴ പെയ്‌തതായും കാലാവസ്ഥ നിരീക്ഷകൻ അറിയിച്ചു.