ജലന്ധർ : പഞ്ചാബിൽ മലയാളി വിദ്യാർഥിയുടെ ആത്മഹത്യയില്‍ വിശദീകരണവുമായി ലൗലി പ്രൊഫഷണൽ സര്‍വകലാശാല. വിദ്യാർഥി മുൻപ് പഠിച്ചിരുന്ന കോഴിക്കോട് എൻഐടിയിൽ നിന്ന് നേരിട്ട വ്യക്‌തിപരമായ പ്രശ്‌നങ്ങളെത്തുടർന്നാണ് ആത്മഹത്യയെന്ന് കണ്ടെടുത്ത കുറിപ്പിലുണ്ടെന്നും മരണത്തിന് കാരണമാകുന്ന തരത്തില്‍ തങ്ങളുടെ ഭാഗത്തുനിന്ന് വീഴ്‌ചയുണ്ടായിട്ടില്ലെന്നും ലൗലി സർവകലാശാല വാര്‍ത്താക്കുറിപ്പില്‍ വ്യക്‌തമാക്കി.
ചേര്‍ത്തല സ്വദേശി അജിന്‍ എസ് ദിലീപ് കുമാറിനെയാണ് ഇന്ന് രാവിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അധ്യാപകനെ കുറ്റപ്പെടുത്തുന്ന അജിന്‍റെ ആത്മഹത്യ കുറിപ്പ് ഇടിവി ഭാരത് നേരത്തെ പുറത്തുവിട്ടിരുന്നു. പ്രസാദ് കൃഷ്‌ണ എന്ന അധ്യാപകൻ മാനസികമായി പീഡിപ്പിച്ചിരുന്നതായും പഠനം നിർത്തി പോകാൻ നിർബന്ധിച്ചിരുന്നതായും അജിൻ എഴുതിയിരുന്നു.
സർവകലാശാലയുടെ വാര്‍ത്താക്കുറിപ്പ്
'ഞങ്ങളുടെ വിദ്യാർഥികളിൽ ഒരാൾ ജീവിതം അവസാനിപ്പിച്ച ദൗർഭാഗ്യകരമായ സംഭവത്തിന്‍റെ വാർത്ത പങ്കുവയ്ക്കുന്നതിൽ ദുഃഖിതരാണ്. പൊലീസ് വിഷയം അന്വേഷിക്കുന്നുണ്ട്. വിദ്യാർഥി രണ്ട് വർഷം പഠിച്ച കോഴിക്കോട് എൻഐടിയില്‍ നിന്ന് നേരിട്ട വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടർന്നാണ് ഇത്തരമൊരു കടുംകൈ സ്വീകരിച്ചത് എന്നാണ് ആത്മഹത്യാക്കുറിപ്പിൽ നിന്ന് വ്യക്‌തമാകുന്നത്.