ഗുവഹത്തി (അസം): ഗുവഹത്തി ഐഐടിയിലെ മലയാളി വിദ്യാര്‍ഥി ഹോസ്‌റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. സുര്‍ജയ നാരായണ്‍ പ്രേം കിഷോറിനെയാണ് കഴിഞ്ഞ ദിവസം (16.09.2022) രാത്രി വിദ്യാഭ്യാസ സ്ഥാപനത്തിനടുത്തുള്ള ഉമിയം ഹോസ്‌റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച് ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്. കേരളത്തിൽ നിന്നുള്ള സുര്‍ജയ നാരായണ്‍ പ്രേം കിഷോർ ഐഐടിയിലെ ബി ടെക് (ഡിസൈൻ) വിദ്യാർത്ഥിയാണ്.
മലയാളി ഐഐടി വിദ്യാര്‍ഥി ഗുവഹത്തിയിലെ ഹോസ്‌റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ - പൊലീസ്
ഗുവഹത്തി ഐഐടിയിലെ മലയാളി ബിടെക് വിദ്യാര്‍ഥി ഹോസ്‌റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച് ആത്മഹത്യ ചെയ്‌ത നിലയില്‍
മലയാളി ഐഐടി വിദ്യാര്‍ഥി ഗുവഹത്തിയിലെ ഹോസ്‌റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍
ഹോസ്‌റ്റല്‍ മുറിയില്‍ നിന്ന് സുര്‍ജയിന്‍റെ മൃതദേഹം കണ്ടെടുത്ത നോർത്ത് ഗുവഹത്തി പൊലീസ് പോസ്‌റ്റ്‌മോർട്ടത്തിനായി ഗുവഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. അതേസമയം മരിച്ചയാളുടെ പക്കൽ നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Last Updated : Sep 17, 2022, 4:58 PM IST