കേരളം

kerala

ETV Bharat / bharat

'സിനിമ നിരോധിക്കുന്നത് മോശം മാതൃക സൃഷ്‌ടിക്കും'; കേരള സ്‌റ്റോറി റിലീസില്‍ ഭരണ പ്രതിപക്ഷത്തെ തള്ളി ഫിയോക് അംഗങ്ങള്‍

ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളയുടെ ഭാരവാഹിയായ സുരേഷ് ഷേണായിയാണ് സിനിമ നിരോധിക്കുന്നത് മോശം മാതൃക സൃഷ്‌ടിക്കുമെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്

By

Published : May 1, 2023, 8:16 PM IST

Kerala Story release  Kerala Story release Theatre owners response  Theatre owners response  Film Exhibitors United Organization of Kerala  Kerala stories release would set a bad precedent  സിനിമ നിരോധിക്കുന്നത് മോശം മാതൃക സൃഷ്‌ടിക്കും  സിനിമ നിരോധിക്കുന്നത്  കേരള സ്‌റ്റോറി  ഭരണ പ്രതിപക്ഷത്തെ തള്ളി ഫിയോക് അംഗങ്ങള്‍  ഫിയോക്  സുരേഷ് ഷേണായി
കേരള സ്‌റ്റോറി റിലീസില്‍ ഭരണ പ്രതിപക്ഷത്തെ തള്ളി ഫിയോക് അംഗങ്ങള്‍

ഹൈദരാബാദ്:ഏറെ രാഷ്‌ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കി 'ദ കേരള സ്‌റ്റോറി' യുമായി ബന്ധപ്പെട്ട വിവാദങ്ങൾ മുറുകുമ്പോള്‍, നിരോധനം അര്‍ഥശൂന്യമാണെന്നറിയിച്ച് ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള (ഫിയോക്) അംഗങ്ങള്‍. ചിത്രം നിരോധിച്ചാലും ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുമ്പോള്‍ പ്രേക്ഷകർ അത് എങ്ങനെയും കാണും. സിനിമ നിരോധിക്കുന്നത് മോശം മാതൃകയാണ് സൃഷ്‌ടിക്കുകയെന്നാണ് ഇവരുടെ പക്ഷം.

സിനിമ നിരോധിക്കുന്നത് മോശം മാതൃക സൃഷ്‌ടിക്കുമെന്നും ഇത് സെന്‍സറിങിന് സമാനമാണെന്നും ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളയുടെ ഭാരവാഹികളിലൊരാളും കൊച്ചിയിലെ തിയേറ്റര്‍ ഉടമയുമായ സുരേഷ് ഷേണായി പ്രതികരിച്ചു. അതേസമയം ചിത്രത്തിന്‍റെ റിലീസിനെതിരെ ഭരണകക്ഷിയായ എല്‍ഡിഎഫും പ്രതിപക്ഷമായ യുഡിഎഫും ഇവരുടെ യുവജന സംഘടനകളും രംഗത്തെത്തിയിരുന്നു. വർഗീയ ധ്രുവീകരണവും കേരളത്തിനെതിരെ വിദ്വേഷ പ്രചരണവും ലക്ഷ്യമിട്ട് ബോധപൂർവം നിർമിച്ചതാണ് ചിത്രമെന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു.

32,000 മലയാളികൾ മതം മാറി സിറിയയിലേക്കും അഫ്‌ഗാനിസ്ഥാനിലേക്കും പലായനം ചെയ്‌തുവെന്ന ആരോപണമുയര്‍ത്തുന്ന കേരള സ്‌റ്റോറി മെയ്‌ അഞ്ചിനാണ് റിലീസിനെത്തുന്നത്. ആദ ശര്‍മ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സുദിപ്‌തോ സെന്നാണ്. വിപുൽ അമൃത്‌ലാൽ ഷായുടെ ഉടമസ്ഥതയിലുള്ള സൺഷൈൻ പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് 'ദി കേരള സ്റ്റോറി' പ്രദര്‍ശനത്തിനെത്തിക്കുന്നത്. മാത്രമല്ല ചിത്രത്തിന്‍റെ നിർമാതാവും ക്രിയേറ്റീവ് ഡയറക്‌ടറും സഹരചയിതാവും വിപുൽ അമൃത്‌ലാൽ ഷാ തന്നെയാണ്.

Also Read: 32,000 വേണ്ട, 32 മതി, 11 ലക്ഷം തരാം.. 'ദ കേരള സ്‌റ്റോറി' ഉള്ളടക്കത്തിൽ തെളിവ് സമർപ്പിക്കുന്നവർക്ക് പാരിതോഷികവുമായി ഷുക്കൂർ വക്കീല്‍

'കേരള സ്‌റ്റോറി' യാഥാര്‍ഥ്യങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പറയാന്‍ കേരളീയര്‍ക്ക് എല്ലാ അവകാശവുമുണ്ടെന്നറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി രംഗത്തെത്തിയിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് വിലപ്പോവില്ലെന്നും അത് ദുരുപയോഗം ചെയ്യപ്പെടുമെന്നുമുള്ളതിനാല്‍ സിനിമ നിരോധിക്കണമെന്ന് താൻ ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. 32,000 മലയാളികൾ മതം മാറി സിറിയയിലേക്ക് പലായനം ചെയ്‌തുവെന്ന ആരോപണം തെളിയിച്ചാൽ ഒരു കോടി രൂപ പാരിതോഷികം നൽകുമെന്ന മുസ്‌ലിം യൂത്ത് ലീഗിന്‍റെ പോസ്റ്റർ ടാഗ് ചെയ്‌തുകൊണ്ടായിരുന്നു തരൂര്‍ തന്‍റെ പ്രതികരണം അറിയിച്ചത്.

സംസ്ഥാനത്ത് വലിയ രാഷ്‌ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കിയ 'ദ കേരള സ്‌റ്റോറി' യുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ 32,000 സ്‌ത്രീകളെ മതം മാറ്റി ഐഎസിൽ ചേർത്തെന്ന ചിത്രത്തിന്‍റെ ഉള്ളടക്കത്തിൽ പ്രതികരണവുമായി അഭിഭാഷകനും നടനുമായ സി ഷൂക്കൂറും രംഗത്തെത്തിയിരുന്നു. ഇത്തരത്തിൽ മതം മാറിയ സ്‌ത്രീകളിൽ 32,000 ഇല്ലെങ്കിലും 32 പേരുടെയെങ്കിലും പേര് വിവരങ്ങൾ വെളിപ്പെടുത്തുന്നവർക്ക് 11 ലക്ഷം രൂപയും അഭിഭാഷകൻ സമൂഹ മാധ്യമങ്ങളിലൂടെ വാഗ്‌ദാനം ചെയ്‌തിരുന്നു. അടുത്തിടെ സ്‌പെഷ്യൽ മാരേജ് ആക്‌റ്റിലൂടെ ഭാര്യയെ പുനർവിവാഹം ചെയ്‌ത് ജനശ്രദ്ധ നേടിയയാളാണ് അഡ്വ. സി.ഷുക്കൂർ.

Also Read: 'കേരള സ്‌റ്റോറി യാഥാര്‍ഥ്യങ്ങളെ തെറ്റിധരിപ്പിക്കുന്നതെന്ന് പറയാന്‍ കേരളീയര്‍ക്ക് എല്ലാ അവകാശവുമുണ്ട്'; പ്രതികരണവുമായി ശശി തരൂര്‍

ABOUT THE AUTHOR

...view details