എറണാകുളം : കോണ്‍ഗ്രസ് മുന്‍ അധ്യക്ഷൻ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച പൊതുതാത്‌പര്യ ഹർജി തള്ളി ഹൈക്കോടതി. പദയാത്ര ഗതാഗതക്കുരുക്ക് സൃഷ്‌ടിക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഇതിന് സംസ്ഥാന സർക്കാരിനും പൊലീസിനും നിർദേശം നൽകണമെന്നും ഹർജി ആവശ്യപ്പെട്ടിരുന്നു.
ഭാരത് ജോഡോ യാത്ര സമാധാനപരമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ; പൊതുതാത്‌പര്യ ഹർജി തള്ളി - Former Congress president Rahul Gandhi
ഭാരത് ജോഡോ യാത്ര ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നുവെന്ന ആരോപണമാണ് ഹര്‍ജി നല്‍കിയ അഭിഭാഷകന്‍ ഉന്നയിച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ആയില്ലെന്ന് പറഞ്ഞാണ് കോടതി ഹര്‍ജി തള്ളിയത്
അതേസമയം, കാൽനട യാത്ര സമാധാനപരമായാണ് നടക്കുന്നത്. നിയമവിരുദ്ധ പ്രവർത്തനം കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും സർക്കാർ അറിയിച്ചു. ഇതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബഞ്ച്, പൊതുതാത്‌പര്യ ഹർജി തള്ളിയത്.
യാത്ര ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നുവെന്ന തന്‍റെ ആരോപണം തെളിയിക്കാൻ ഹര്‍ജിക്കാരനായ അഭിഭാഷകന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, യാത്ര സമാധാനപരമായാണ് നടക്കുന്നതെന്ന് ഉറപ്പാക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ബഞ്ചിനെ അറിയിച്ചു.